ഇപ്പോൾ അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്ന ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ഒരുപാട് വർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണി രത്‌നം ഒരുക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങൾ ആയാണ് റിലീസ് ചെയ്യുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിലെ പ്രധാന നായികാ വേഷമാണ് ഐശ്വര്യ റായ് ചെയ്യുന്നത്. ഇപ്പോഴിതാ ഇതിനു ശേഷം ഒരു വമ്പൻ തമിഴ് ചിത്രം കൂടി ഐശ്വര്യ റായ് ചെയ്യാൻ പോവുകയാണ് എന്ന വാർത്തകൾ ആണ് വരുന്നത്. രജനീകാന്തിനെ നായകനാക്കി സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന സിനിമയിലും ഐശ്വര്യ റായ് ആണ് നായികയെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഷങ്കർ സംവിധാനം ചെയ്ത എന്തിരൻ സിനിമയിൽ രജനിയുടെ നായികയായി ഐശ്വര്യ റായ് വേഷമിട്ടിരുന്നു.
വമ്പൻ ഹിറ്റായ ഈ ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ ഒരുക്കിയ നെൽസൺ ആണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ദളപതി വിജയ് ചിത്രം ബീസ്റ്റും ഒരുക്കിയിരിക്കുന്നത്. ബീസ്റ്റ് നിർമ്മിച്ച സൺ പിക്ചേഴ്സ് ആണ് ഈ വരുന്ന നെൽസൺ- രജനികാന്ത് ചിത്രവും നിർമ്മിക്കുന്നത്. നായികാ വേഷം ചെയ്യുന്ന കാര്യത്തിൽ ഐശ്വര്യ റായിയുമായി സിനിമയുടെ അണിയറ പ്രവർത്തകൾ ചർച്ച നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ മൂന്നു ചിത്രങ്ങൾക്കും സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് ഈ രജനികാന്ത് – നെൽസൺ ചിത്രത്തിനും സംഗീതം ഒരുക്കാൻ പോകുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.