തമിഴകത്തിന്റെ സൂപ്പർ താരം തല അജിത് നായകനായി എത്തിയ തുനിവ് ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ആഗോള തലത്തിൽ നൂറ് കോടി കളക്ഷൻ പിന്നിട്ട് കുതിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് എച്ച് വിനോദ് ആണ്. നേർക്കൊണ്ട പാർവൈ, വലിമയ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്- വിനോദ് ടീം ഒന്നിച്ച തുടർച്ചയായ മൂന്നാം ചിത്രമായിരുന്നു തുനിവ്. ഇപ്പോഴിതാ അജിത് കുമാർ തന്റെ ഏറ്റവും പുതിയ ചിത്രത്തിലേക്ക് കടക്കുകയാണ്. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യാൻ പോകുന്ന എകെ 62 എന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കാൻ പോകുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് വമ്പൻ അപ്‌ഡേറ്റുകളാണ് വരാൻ പോകുന്നതെന്നാണ് സൂചന. ഇപ്പോൾ ലഭിക്കുന്ന ചില വിവരങ്ങൾ പറയുന്നത്, ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക എന്നതാണ്. ഐശ്വര്യ റായ് ഈ ചിത്രത്തിലെത്തുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞെന്ന റിപ്പോർട്ടുകളാണ് തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കാൻ പോകുന്ന ഇ ചിത്രത്തിൽ തൃഷ അഭിനയിക്കുമെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ ഈ ചിത്രത്തിന്റെ ഒറ്റിറ്റി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ഏതായാലും ഈ ചിത്രത്തിൽ ഐശ്വര്യ റായ് നായികയായി എത്തിയാൽ അജിത്തിനൊപ്പം ഐശ്വര്യ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായി അത് മാറും. 23 വർഷം മുൻപ് രാജീവ് മേനോൻ സംവിധാനം ചെയ്ത് പുറത്ത് വന്ന കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മണി രത്‌നം ഒരുക്കിയ പൊന്നിയിൻ സെൽവൻ ഭാഗം ഒന്നായിരുന്നു ഐശ്വര്യ റായ് അഭിനയിച്ചു റിലീസ് ചെയ്‌ത തൊട്ട് മുൻപത്തെ തമിഴ് ചിത്രം. ഇതിന്റെ രണ്ടാം ഭാഗം ഈ വർഷം ഏപ്രിൽ മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.