മലയാളികളുടെ പ്രിയ താരങ്ങൾ അണിനിരന്ന ചടങ്ങിൽ കിടിലൻ ലുക്കിലെത്തി ശ്രദ്ധ നേടിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മാധവൻ നായകനായെത്തുന്ന റോക്കറ്റ്‌റി എന്ന ചിത്രത്തിന്റെ ലോഞ്ചിനെത്തിയ താരങ്ങൾക്കിടയിലാണ് ഐശ്വര്യ ലക്ഷ്മി വ്യത്യസ്തമായ വേഷം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു ലേഡി ബാറ്റ്മാൻ എന്ന് തോന്നിക്കുന്ന ലുക്കിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് ഐശ്വര്യ വന്നത്. ഐശ്വര്യ ലക്ഷ്മി കൂടാതെ മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചടങ്ങിൽ സംബന്ധിച്ചു. ദിനേശ് പ്രഭാകർ, വിജയ് യേശുദാസ്, ദിവ്യ പിള്ളൈ, ഉണ്ണി മുകുന്ദൻ, ഷിയാസ് കരീം, ഇടവേള ബാബു, ഗൗതമി നായർ, മമത മോഹൻദാസ്, തമിഴ് നടി സിമ്രാൻ, നൈല ഉഷ എന്നിവരും ചടങ്ങിന്റെ ഭാഗമായി. അതിൽ കൂടുതൽ പേരും കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് വന്നതെന്നതും ശ്രദ്ധേയമായി.
പ്രശസ്ത നടൻ മാധവൻ നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും അദ്ദേഹമാണ്. ഇന്ത്യൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതവും നീതിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടവുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. ഐ എസ് ആർ ഒ ചാരവൃത്തി കേസിൽ ആദ്യം പഴിചാരപ്പെടുകയും പിന്നീട് വർഷങ്ങളോളം നീണ്ടു നിന്ന വിചാരണക്കൊടുവിൽ കുറ്റ വിമുക്തനാക്കപ്പെടുകയും ചെയ്ത പ്രശസ്ത ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ. മാധവൻ സംവിധാനം ചെയ്ത റോക്കറ്റ്ട്രി: ദി നമ്പി എഫ്ഫക്റ്റ് എന്ന ഈ ചിത്രം അടുത്ത മാസമാണ് റിലീസ് ചെയ്യാൻ പോകുന്നത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഹിന്ദി വേർഷനിൽ ഷാരൂഖ് ഖാനും തമിഴ് വേർഷനിൽ സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.