ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരത്തൻ’. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘ഇയ്യോബിന്റെ പുസ്തകം’ സംവിധാനം ചെയ്തത് അമൽ നീരദായിരുന്നു. വീണ്ടും ഈ വിജയകൂട്ടുകെട്ട് വരത്തൻ എന്ന സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നത് മുതൽ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കി കണ്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഫഹദിന്റെ കഥാപാത്രത്തെ കേന്ദ്രികരിച്ചുള്ള ടീസറും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. വരത്തനിലെ നായികയെ പരിയപ്പെടുത്തി പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
നിവിൻ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ടോവിനോ ചിത്രം ‘മായാനദി’യിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായികയുമായി താരം മാറി. വരത്തനിൽ ഫഹദിന്റെ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് വേഷമിടുന്നത്. പോസ്റ്ററിൽ സൂചിപ്പിക്കുന്നത് പോലെ പ്രിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ മറ്റ് സവിശേഷതകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വരത്തനിൽ ഫഹദ് രണ്ട് ലുക്കിലായിരിക്കും പ്രത്യക്ഷപ്പെടുക, ഒന്ന് താടിയുള്ളതും മറ്റേത് ഗോട്ടി ലുക്കിലുമായിരിക്കും. വാഗമണിലാണ് ചിത്രം കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്. അവസാന ഷെഡ്യുൾ ദുബൈയിലായിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 23ന് ഫഹദിന്റെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി പ്രദര്ശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
വരത്തന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുഹാസ് ഷർഫുവാണ്. ഷറഫുദീൻ, അർജുൻ അശോകൻ, വിജിലേഷ്, ദിലീഷ് പോത്തൻ, ചേതൻ ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പറവയിലൂടെ ശ്രദ്ധ നേടിയ ലിറ്റിൽ സ്വയംപാണ്. വിവേക് ഹർഷനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതം ഒരുക്കുന്നത്. നസ്രിയ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘വരത്തൻ’. അമൽ നീരദ് പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം മലയാളികൾക്ക് ഓണത്തിന് ഒരു ദൃശ്യ വിരുന്ന് തന്നെയായിരിക്കും.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.