മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഇന്ന് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി നാലു വർഷം മുൻപ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മികച്ച ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിലെത്തിയിട്ടുള്ള ഈ നായികാ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടേറെ ആരാധകരെയാണ് നേടിയെടുത്തത്. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗര്ണമിയും, അര്ജന്റീന ഫാൻസ് കാട്ടൂർ കടവ്, ബ്രദേഴ്‌സ് ഡേ, എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഐശ്വര്യ തമിഴിൽ ആക്ഷൻ, ജഗമേ തന്തിരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇത് കൂടാതെ മണി രത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ഒരു റേഡിയോ ഇന്റർവ്യൂവിൽ തന്റെ പ്രീയപ്പെട്ട നടൻ ആരാണെന്നും അതുപോലെ തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. പണ്ടും ഇപ്പോഴും തന്റെ പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ് ഐശ്വര്യ പറയുന്നത്. അതുപോലെ ഹിന്ദി നടൻ അർജുൻ കപൂറും മലയാള യുവ താരം നിവിൻ പോളിയും ആണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്നും ഐശ്വര്യ പറയുന്നു. തട്ടത്തിൻ മറയത്ത് എന്ന സിനിമ റിലീസ് ആയ സമയത്താണ് നിവിൻ പോളി എന്ന നടനോട് ക്രഷ് തോന്നിയത് എന്നും ഐശ്വര്യ പറഞ്ഞു. അർച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്പെഷ്യൽ എന്നിവയാണ് ഇനി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചു പുറത്തു വരാനുള്ള മലയാള ചിത്രങ്ങൾ. കാണേകാണേ എന്ന ഒറ്റിറ്റി ചിത്രമായിരുന്നു ഐശ്വര്യ നായികയായി ഈ വർഷം എത്തിയ അവസാനത്തെ ചിത്രം.
ഫോട്ടോ കടപ്പാട്: ANIESH UPAASANA
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.