ഇന്നലെ വൈകുന്നേരം ആണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തത്. വമ്പൻ പ്രേക്ഷക പ്രതികരണമാണ് ഈ ടീസറിന് ഇപ്പോൾ ലഭിക്കുന്നത്. മലയാളിയുടെ ചില പ്രത്യേക സ്വഭാവ സവിശേഷതകളെ പരിഹസിക്കുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ടീസർ ആണ് ഇന്നലെ ഞാൻ പ്രകാശൻ ടീം പുറത്തു വിട്ടത്. ഇതിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തിന് ഗംഭീര പ്രതികരണമാണ് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. ഒരു വിന്റേജ് മോഹൻലാൽ ശൈലി ഇതിൽ കാണാൻ സാധിക്കുന്നു എന്ന് പലരും പറയുമ്പോൾ മറ്റു ചിലർ അഭിപ്രായപ്പെടുന്നത് മോഹൻലാലിന് ശേഷം ഇത്രയും നാച്ചുറൽ ആയി അഭിനയിക്കാൻ കഴിയുന്ന ഒരു നടൻ നമുക്ക് വേറെയില്ല എന്നാണ്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ പുകഴ്ത്തി പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മിയും രംഗത്ത് വന്നിരിക്കുന്നു.
ഞാൻ പ്രകാശന്റെ ടീസർ കണ്ടതിനു ശേഷം ആണ് ഐശ്വര്യ ലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ഇട്ടതു. വരത്തൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ഫഹദ് ഫാസിലിന്റെ നായിക ആയിരുന്നു ഐശ്വര്യ ലക്ഷ്മി. എന്നാൽ ആ ചിത്രത്തിൽ താൻ കണ്ട ഫഹദ് ഫാസിലിനെ അല്ല ഇതിൽ കാണാൻ സാധിക്കുന്നത് എന്നും എങ്ങനെ ഒരാൾക്ക് ഇത്ര അനായാസമായി വ്യത്യസ്ത കഥാപാത്രങ്ങളായി മാറാൻ സാധിക്കുന്നു എന്നും ഐശ്വര്യ അത്ഭുതപ്പെടുന്നു. താൻ ഫഹദിന്റെ ഒരു കടുത്ത ആരാധിക കൂടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഐശ്വര്യ നിർത്തുന്നത്. ശ്രീനിവാസൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ്. നിഖില വിമൽ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് എസ് കുമാർ ആണ്. അടുത്ത മാസം ഞാൻ പ്രകാശൻ പ്രദർശനത്തിന് എത്തും.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.