മലയാളികളുടെ പ്രീയപ്പെട്ട നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മികച്ച ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിലെത്തിയിട്ടുള്ള ഈ നായികാ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടേറെ ആരാധകരെയാണ് നേടിയെടുത്തിട്ടുള്ളത്. മലയാളത്തിന് പുറമെ ഇപ്പോൾ തമിഴിലും ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്ന ഈ നടി അടുത്തിടെയാണ് വളരെ ഗ്ലാമറസ് ആയ വേഷങ്ങൾ ധരിച്ചു പ്രത്യക്ഷപെട്ടു ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വീണ്ടും ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറുകയാണ്. ഫോർവേഡ് മാഗസിന് വേണ്ടി പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ആയ ജിൻസൻ അബ്രഹാം ആണ് ഈ ചിത്രങ്ങൾ പകർത്തിയത്. 2017 പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലെ നായികാ വേഷം ചെയ്തു അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി പിന്നീട് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗര്ണമിയും, അര്ജന്റീന ഫാൻസ് കാട്ടൂർ കടവ്, ബ്രദേഴ്‌സ് ഡേ, എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.
വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി അതിനു ശേഷം ധനുഷ്- കാർത്തിക് സുബ്ബരാജ് ചിത്രമായ ജഗമേ തന്തിരത്തിലും നായികയായി. ഇതിനോടൊപ്പം മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്. കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്പെഷ്യൽ എന്നിവയാണ് ഇനി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചു പുറത്തു വരാനുള്ള മലയാള ചിത്രങ്ങൾ. ഇത് കൂടാതെ ഗോഡ്‌സെ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഐശ്വര്യ. അഭിനയവും മോഡലിംഗും ഒക്കെ തുടങ്ങുന്നതിനു മുമ്പ് ഈ താരം എംബിബിഎസ് ബിരുദവും നേടിയിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.