മലയാളത്തിന്റെ പ്രിയ നായികയായ ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. അടുത്ത ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ എന്റെർറ്റൈനെർ ആണ്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ആണ് വൈറൽ ആവുന്നത്. ഐശ്വര്യ ലക്ഷ്മി ഏതെങ്കിലും ഡേറ്റിംഗ് ആപ്പിൽ ഉണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഐശ്വര്യ നൽകിയതും ഒരു കിടിലൻ മറുപടി തന്നെയാണ്.
അങ്ങനെ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുടങ്ങി ഒരാളെ കണ്ടെത്തേണ്ട അവസ്ഥ വരുമ്പോൾ താൻ തന്നെ ഒരെണ്ണം ശരിക്കും തുടങ്ങി, തന്റെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്‌തോളാം എന്നാണ് ഐശ്വര്യ പറയുന്നത്. മാത്രമല്ല ഇപ്പോൾ തന്റെ പേരിൽ എന്ന രീതിയിൽ ഏതെങ്കിലും അക്കൗണ്ട് പ്രചരിക്കുന്നുണ്ട് എങ്കിൽ അത് വ്യാജ പ്രൊഫൈൽ ആയിരിക്കുമെന്നും ഐശ്വര്യ വ്യക്തമാക്കി. ഏതു ആപ്പിൽ ആണ് അങ്ങനെ തന്റെ പേരിൽ ഒരു അക്കൗണ്ട് കണ്ടത് എന്നും ഐശ്വര്യ ചോദിക്കുന്നുണ്ട്. കല്യാണം എന്ന വ്യവസ്ഥിതിയോടു തീരെ താല്പര്യം ഇല്ലാത്ത ആളാണ് താൻ എന്നും. ഏതെങ്കിലും കാലത്തു ഇനി കല്യാണത്തെ പറ്റി ചിന്തിച്ചാൽ പോലും അത് ഒരിക്കലും ഒരു അറേഞ്ച്ഡ് കല്യാണം ആവില്ല എന്നാണ് ഐശ്വര്യ തീർത്തു പറയുന്നത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.