[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്റ്റെഫി പറയാൻ മടിച്ച ആ പേര് പിടികിട്ടികാണുമല്ലോ; WCC വിവാദത്തിൽ സ്റ്റെഫിക്ക് പിന്തുണയുമായി സഹസംവിധായിക..!!

രണ്ടു ദിവസം മുൻപാണ് മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സി ക്കും അതിന്റെ തലപ്പത്തുള്ള ഒരു പ്രമുഖ സംവിധായികക്കുമെതിരെ ആരോപണങ്ങളുമായി മലയാള സിനിമയിലെ വസ്ത്രാലങ്കാരകയായ സ്റ്റെഫി സേവ്യർ മുന്നോട്ടു വന്നത്. ആ സംവിധായികയുടെ പേരെടുത്തു പറയാതെയായിരുന്നു സ്റ്റെഫി തനിക്കു പറയാനുള്ള സത്യങ്ങൾ വെളിപ്പെടുത്തിയത്. അന്ന് സ്റ്റെഫിക്കു പിന്തുണയുമായി പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മിയടക്കം മുന്നോട്ടു വരികയും ചെയ്തു. അതിനു മുൻപ് മറ്റൊരു പ്രമുഖ സംവിധായികയായ വിധു വിൻസെന്റും ഡബ്ള്യു സി സിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുകയും തന്റെ ഡബ്ള്യു സി സി അംഗത്വം രാജി വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സ്റ്റെഫി സേവ്യർ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയാൻ മടിച്ച ആ പ്രമുഖ സംവിധായികയുടെ പേര് പുറത്തു വിട്ട് കൊണ്ട് സഹ സംവിധായിക ഐഷ സുൽത്താന പങ്കു വെച്ച ഫേസ്ബുക് പോസ്റ്റ് വലിയ ശ്രദ്ധ നേടുകയാണ്. ഗീതു മോഹൻദാസ് ആണ് സ്റ്റെഫി പറയുന്ന ആ സംവിധായികയെന്നും മൂത്തോൻ എന്ന ഗീതു മോഹൻദാസ് ചിത്രവുമായി ബന്ധപ്പെട്ടുള്ള സംഭവമാണ് സ്റ്റെഫി കുറിച്ചതെന്നും ഐഷ സുൽത്താന പറയുന്നു.

ഐഷ സുൽത്താനയുടെ വാക്കുകൾ ഇങ്ങനെ, എനിക്കൊരു കാര്യം പറയണം. ഞാനൊരു ലക്ഷദ്വീപ്ക്കാരി ആണെന്ന് അറിയാലോ. ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിംഗ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്. പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടെയിരുന്നു ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫ്രൻസും എടുത്ത് കൊടുത്തത്. ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശെരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത് വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു. wcc യോട് പണ്ടേ തന്നെ അഭിപ്രായ വിത്യാസമുള്ള എനിക് wcc ഇലെ ആ സംവിധായകയോട്‌ ഈ കാരണത്താൽ അപ്പോ ദേഷ്യം തോന്നിയെങ്കിലും, (സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ കൂട്ടായിമ്മയിൽ നിന്നുള്ള ഒരാൾ കൂലി ചോദിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ അതും ഒരു പെൺകുട്ടിയെ അവരുടെ സിനിമയിൽ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിർപ്പ് തോന്നിയത്, ഇതേ സംഘടനയിലേ അംഗങ്ങൾ ഒരിക്കൽ ഇരുന്ന് പറഞ്ഞല്ലോ പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നിൽക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഈ സംഘടന എതിർപ്പ്‌ കാണിച്ചത് കൂലി ചോദിച്ചാൽ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങൾ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മിൽ വല്ല്യ വെത്യസമില്ലട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയ്ക്ക് എനിക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങൾ ചെയ്ത് കൊടുത്തത്. ഇനിയും സഹായങ്ങൾ ചെയ്യും, കാരണം ഞങൾ സ്നേഹിച്ചത് സിനിമയെയാണ്.

അല്ലാതെ ഞങൾ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന നടി എന്ന നിലയ്ക്ക് പേടിചിട്ട്‌ അല്ലാ. (ഈ വാക്ക് അല്ലേ സ്റ്റെഫിയോട്‌ പറഞ്ഞത്). ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയേ എനിക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു. ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോ. സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക. സത്യത്തിന്റെ കൂടെ നിൽക്കുക്ക. അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുകാ. നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം.

webdesk

Recent Posts

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

6 hours ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

6 hours ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 month ago

This website uses cookies.