ഐമ സെബാസ്റ്റ്യൻ എന്ന യുവനടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത് വിനീത് ശ്രീനിവാസൻ ഒരുക്കിയ നിവിൻ പോളി ചിത്രമായ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ പ്രകടനത്തിലൂടെയാണ്. അതിലെ നിവിൻ പോളിയുടെ സഹോദരി വേഷം ഐമക്ക് ഏറെ അഭിനന്ദനം നേടിക്കൊടുത്തു. അതിനു ശേഷം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ഈ നടിക്ക് ലഭിച്ചത്. മോഹൻലാലിൻറെ മകൾ ആയി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രത്തിൽ അഭിനയിച്ച ഐമ അതോടു കൂടി കേരളം മുഴുവൻ പോപ്പുലർ ആയി. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയമായ ഈ ചിത്രത്തിലെ പ്രധാന വേഷം ഐമക്ക് ഒരുപാട് പ്രശംസകൾ നേടിക്കൊടുത്തു. അതിനു ശേഷമാണു ഐമയുടെ വിവാഹം നടക്കുന്നത്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രം നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ ഉടമ സോഫിയ പോളിന്റെ മകൻ കെവിൻ പോളിനെ ആണ് ഐമ വിവാഹം ചെയ്തത്.
ഇപ്പോഴിതാ ഐമയും കെവിനും ജനപ്രിയ നായകൻ ദിലീപിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കമ്മാര സംഭവം ഗൾഫ് റിലീസിനോട് അനുബന്ധിച്ചാണ് ഇരുവരും ദിലീപിനെ കണ്ടത്. മലയാളത്തിലെ ഏറ്റവും മികച്ച എന്റെർറ്റൈനെർ എന്നാണ് ദിലീപിനെ കെവിൻ പോൾ വിശേഷിപ്പിച്ചിരിക്കുന്നത്. കെവിൻ തന്നെയാണ് ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത്. കൂടുതൽ സുന്ദരനായി കാണപ്പെട്ട ദിലീപ്, ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രത്തിലാണ്. ബ്ലോക്ക്ബസ്റ്ററുകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൽ നിന്നും ഒരു ദിലീപ് ചിത്രം ഭാവിയിൽ ഉണ്ടാവാൻ ഈ കൂടിക്കാഴ്ച ഒരു നിമിത്തമാവട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.