ബാല താരമായി മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഐമ. ദൂരം എന്ന ചിത്രത്തിലൂടെയാണ് ഐമ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ഐമ ശ്രദ്ധേയയായി മാറുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമായി മാറിയിരുന്നു. ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായാണ് ഐമ എത്തിയത്. പുതുമ നിറഞ്ഞ പ്രകടനമാണ് ഐമ ചിത്രത്തിൽ അന്ന് കാഴ്ചവച്ചത്. ചിത്രത്തിലെ അമ്മു എന്ന കഥാപത്രം അന്ന് വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പിന്നീട് മോഹൻലാൽ നായകനായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഐമ എത്തിയത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളുടെ വേഷമാണ് ഐമ അവതരിപ്പിച്ചത്. ചിത്രം ആ വർഷത്തെ വലിയ വിജയമായി മാറി. പിന്നീട് വിവാഹിതയായ ഐമ ഇപ്പോൾ പുതിയ ചിത്രമായ പടയോട്ടത്തിന്റെ തിരക്കിലാണ് ഐമ .
താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച ദിലീപുമൊത്തുള്ള ചിത്രത്തിന് ഒരു വ്യകതി നൽകിയ അശ്ലീല കമന്റാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത് ‘ ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ ‘ എന്ന അശ്ലീല ചോദ്യവുമായാണ് യുവാവ് എത്തിയത്. എന്നാൽ ഉടൻ തന്നെ ചുട്ട മറുപടിയുമായി ഐമയുമെത്തി.’ പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട് ‘ എന്നായിരുന്നു ഐമയുടെ മറുപടി.
എന്തായാലും ഐമയ്ക്ക് ഇതിനോടകം വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടക്കുമ്പോൾ അത്തരമൊരു പരാമർശം നടത്തിയവനെതിരെ ശക്തമായി ശബ്ദം ഉയർത്തിയ ഐമായാണ് ഇപ്പോൾ സോഷ്യൽ മീഡിയ താരം.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.