പ്രശസ്ത മലയാള സിനിമ താരമായ ഐമ സെബാസ്റ്റ്യൻ വിവാഹിതയാവുകയാണ്. കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി നിർമ്മിക്കുകയും ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൽ അൻവർ റഷീദിന്റെ നിർമ്മാണ പങ്കാളിയാവുകയും ചെയ്ത വീക്കെൻഡ് ബ്ലോക്ബ്സ്റേഴ്സ് എന്ന സിനിമാ നിർമ്മാണ- വിതരണ കമ്പനി ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ വരനായി എത്തുന്നത്. നിവിൻ പോളി നായകനായി അഭിനയിച്ച ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിലൂടെയാണ് ഐമ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരീ വേഷമാണ് ഐമ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ ഐമയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
ഐമ ആദ്യമായി അഭിനയിച്ച ചിത്രം പക്ഷെ 2016 ഇൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗ രാജ്യം ആയിരുന്നില്ല..2013 ഇൽ നിർമ്മിക്കപ്പെട്ട ദൂരം എന്ന മലയാള ചിത്രത്തിലാണ് ഐമ ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്. പക്ഷെ ആ ചിത്രം ജേക്കബിന്റെ സ്വർഗ രാജ്യം തീയേറ്ററിലെത്തിയതിനു ശേഷമാണു പ്രദർശനത്തിനെത്തിയത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിൽ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്.
ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. ജിബു ജേക്കബിന്റെ സംവിധാനത്തിൽ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാൻ എന്ന കഥാപാത്രത്തിന്റെ മകളെയാണ് ഐമ അവതരിപ്പിച്ചത്. ഈ വർഷത്തെ മലയാള സിനിമയിലെ ഇത് വരെയുള്ള ഏറ്റവും വലിയ വിജയമാണ് 50 കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രം കൈവരിച്ചത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.