aima sebastian kevin paul Wedding bells
നിവിൻ പോളിയുടെ അനുജത്തിയായി വന്ന് മലയാളികളുടെ മനംകവർന്ന ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു .മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോൾ ആണ് വരൻ ആയി എത്തുന്നത് .
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്‌സ് അൻവർ റഷീദിനൊപ്പം നിർമ്മിച്ച് കൊണ്ടാണ് വീക്കെൻഡ് ബ്ലോക്ബ്സ്റേഴ്സ് മലയാള സിനിമയിൽ അരങ്ങേറുന്നത് . അതിനു ശേഷം ഡോക്ടർ ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം എന്ന ചിത്രവും കാട് പൂക്കുന്ന നേരം വിമർശകരുടെ പ്രശംസ നേടിയപ്പോൾ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേഴ്സിന്റെ ഏറ്റവും വലിയ വിജയമായി മാറി.
ഫഹദ് ഫാസിൽ നായകനായി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോഫിയ പോൾ ഈ ബാനറിൽ അടുത്തതായി നിർമ്മിക്കാൻ പോകുന്ന ചിത്രം.
കെവിൻ പോളും അമ്മയോടൊപ്പം ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കെവിൻ- ഐമ വിവാഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്ന് പ്രതീക്ഷിക്കുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.