മലയാളത്തിന്റെ യുവ തലമുറയിലെ പ്രശസ്ത നടിമാരിലൊരാളായ അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അഹാന തന്നെയാണ് ഈ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. നിഴലും മങ്ങിയ വെളിച്ചവും ഇടകലർന്ന പശ്ചാത്തലത്തിൽ ആണ് അഹാനയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അഹാന തന്റെ ഫോട്ടോഷൂട്ട് വീഡിയോകളും ഫോട്ടോകളും കൃത്യമായി പോസ്റ്റ് ചെയ്യുന്ന നടി കൂടിയാണ്. അസാനിയ നസ്രിൻ ആണ് ഈ പുതിയ ഫോട്ടോഷൂട്ടിനു വേണ്ടി അഹാനയെ ഒരുക്കിയിരിക്കുന്നത്. അതുപോലെ ഈ ചിത്രങ്ങൾ പകർത്തിയത് വഫാര എന്ന ഫാഷൻ ഫോട്ടോഗ്രാഫർ ആണ്.
https://www.instagram.com/p/COFJPcqg9dZ/
പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്ത് എത്തുന്നത്. ശേഷം നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും അഭിനയിച്ച ഈ നടി ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇപ്പോൾ നാൻസി റാണി, പിടികിട്ടാ പുള്ളി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുന്ന അഹാന കുറച്ചു നാൾ മുൻപേ നേരിട്ട സൈബർ ആക്രമണവും വലിയ വാർത്തയായി മാറിയിരുന്നു. മികച്ച നർത്തകി കൂടിയായ ഈ നടിയുടെ നൃത്ത വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിട്ടുണ്ട്. അഹാനയുടെ സഹോദരി ഇഷാനിയും ഈ അടുത്തിടെ റീലീസ് ചെയ്ത വണ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.