മലയാളത്തിന്റെ യുവ തലമുറയിലെ പ്രശസ്ത നടിമാരിലൊരാളായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഒരു താരമാണ്. നൃത്തവും ഫാഷനുമൊക്കെയായി സോഷ്യൽ മീഡിയയിൽ വീഡിയോകളും ഫോട്ടോകളും കൃത്യമായി പോസ്റ്റ് ചെയ്യുന്ന നടിയാണ് അഹാന. ഇപ്പോഴിതാ അഹാന കൃഷ്ണയുടെ സ്വിമ്മിങ് പൂളിൽ നിന്നുള്ള കുറച്ചു ചിത്രങ്ങൾ ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. ആ ചിത്രങ്ങൾ മറ്റാരുടേയും സഹായമില്ലാതെ താൻ സ്വയം എടുത്തതാണ് എന്ന് പറഞ്ഞ അഹാന, താൻ എങ്ങനെയാണു ആ ചിത്രങ്ങൾ എടുത്തത് എന്നത് ഒരു വീഡിയോയിലൂടെ കാണിച്ചു തരുന്നുമുണ്ട്. തന്റെ മനോഹരമായ പൂൾ സ്റ്റിൽസ് പങ്കു വെച്ച അഹാന, അതിന്റെ ഫോട്ടോഷൂട്ട് വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്. ഏതായാലും ഫോട്ടോയിൽ ഏറെ മനോഹരിയായി കാണപ്പെടുന്ന ഈ നടിയുടെ സെൽഫ് ഫോട്ടോഷൂട്ട് ശ്രമം വിജയിച്ചു എന്ന് തന്നെ വേണം പറയാൻ.
https://www.instagram.com/p/CH__QD0Apav/
പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രശസ്തയായ അഹാന നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. കുറച്ചു നാളുകൾക്കു മുൻപ് അഹാന കൃഷ്ണ നേരിട്ട സൈബർ ആക്രമണം വല്യ ചർച്ചാ വിഷയമായി മാറിയിരുന്നു. നാൻസി റാണി, പിടികിട്ടാ പുള്ളി എന്നീ ചിത്രങ്ങളിലാണ് അഹാന കൃഷ്ണ ഇനി അഭിനയിക്കാൻ പോകുന്നത്. അത് കൂടാതെ പൃഥ്വിരാജ് നായകനായ രവി കെ ചന്ദ്രൻ ചിത്രത്തിലും അഹാന അഭിനയിക്കും എന്ന് വാർത്തകൾ വരുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.