മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സിനിമാ പ്രേമികളും ഈ ദിവസം ആഘോഷമാക്കുമ്പോൾ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രമായ ഏജന്റിന്റെ അണിയറ പ്രവർത്തകരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഒരു പുത്തൻ പോസ്റ്റർ റിലീസ് ചെയ്ത് കൊണ്ടാണ് അവർ അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേർന്നത്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ഏജന്റ്. തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനി നായകനായി എത്തുന്ന ഈ ചിത്രത്തിൽ ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ന്നേരത്തെ പുറത്തു വന്ന ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഏജന്റ് സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകനായ സുരേന്ദർ റെഡിയാണ്.
ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ഏജന്റ് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹിപ്ഹോപ്പ് തമിഴയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വക്കന്തം വംശി രചിച്ച ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്യുന്നു. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി നായകനായ അഖിൽ അക്കിനേനി വമ്പൻ മേക്കോവറാണ് നടത്തിയത്. മഹാദേവ് എന്നാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹംഗറി, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി, ഇതിനു കാമറ ചലിപ്പിച്ചത് റസൂൽ എല്ലൂർ എന്നിവരാണ്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.