കാത്തിരിപ്പിന് വിരാമമെന്നപ്പോലെ സൂര്യയുടെ 39മത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത്തിന് വിശ്വാസം എന്ന ബ്ലോക്ക്ബസ്റ്റെർ ചിത്രം സമ്മാനിച്ച ശിവയാണ് സൂര്യയുടെ 39മത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ- ശിവ കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ ആരാധകരും സിനിമ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കി കാണുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഞാനവേല രാജയാണ് ചിത്രം നിർമ്മിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പ്രൊഡക്ഷൻ കമ്പനിയാണ് ട്വിറ്ററിലൂടെ ഇന്നലെ അറിയിച്ചത്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ഒരു നഗരത്തെ കേന്ദ്രികരിച്ചുകൊണ്ട് മാസ്സ്, കോമഡി, റൊമാൻസ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സൂര്യ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലായിരിക്കും പ്രത്യക്ഷപ്പെടുക എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിലെ നായികയെയും സംഗീത സംവിധായകനേയും വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കും. അനിരുദ്ധ് അല്ലെങ്കിൽ ഇമ്മനായിരിക്കും ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക.
സുധാ കൊങ്കര ചിത്രമായ ‘സൂരരയ് പോട്ര’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടൻ സൂര്യ. മലയാളികളുടെ പ്രിയ നായിക അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. 2ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയുടെ റിലീസിനായി ആരാധകരും സിനിമ പ്രേമികളും കാത്തിരിക്കുന്ന ചിത്രങ്ങളാണ് ‘എൻ.ജി.ക്കെ’, ‘കാപ്പാൻ’. സെൽരാഘവൻ സംവിധാനം ചെയ്തിരിക്കുന്ന എൻ.ജി.ക്കെ മെയ് 31ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. കെ. വി ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന ‘കാപ്പാൻ’ ഓഗസ്റ്റ് 30നും റിലീസിനെത്തും.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.