മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ദിലീപ് ഷാഫി ടീം. ഇരുവരുടെയും കോമ്പിനേഷനിൽ പിറന്ന ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയമായി മാറിയിട്ടുണ്ട്. ഷാഫി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ കല്യാണരാമനിലാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. ചിത്രം വമ്പൻ വിജയമായി മാറി. പിന്നീട് മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലൂടെ വിജയം ഇരുവരും ആവർത്തിച്ചു. ടൂ കൺട്രീസാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ചിത്രം അൻപത് കോടിയോളം കളക്ഷൻ സ്വന്തമാക്കി ആ വർഷത്തെ വലിയ വിജയമായി തീർന്നിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
സഹോദരനും സംവിധായകനുമായ റാഫിയോടൊപ്പം ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. മുൻപ് ഇരുവരും ഒന്നിച്ച ടൂ കണ്ട്രീസിനും തിരക്കഥയൊരുക്കിയത് റാഫിയായിരുന്നു. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് ഷാഫി ഇപ്പോൾ. കട്ടപ്പനയിലെ ഋത്വിക് റോഷൻ, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങൾക്ക് രചന നിർവഹിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിലെ ബിബിൻ ജോർജാണ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത്. പുതു ചിത്രമായ പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുകയാണ് ദിലീപ് ഇപ്പോൾ. ത്രീ ഡിയിൽ ഒരുക്കുന്ന ചിത്രം ബിഗ് ബജറ്റായാണ് അണിയിച്ചൊരുക്കുക. അതിന് ശേഷം വൈകാതെ തന്നെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് ഇരുവരും കടക്കും. ചിത്രം ക്രിസ്തുമസ് റിലീസായി തീയേറ്ററുകളിൽ എത്തും.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.