ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ ചിത്രം രചിച്ച ജോജി തോമസ് ആണ്. അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു.
ഇതിന്റെ ട്രൈലറിലൂടെ ഇപ്പോൾ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നതു ഷറഫുദീൻ ആണ്. ഫഹദ് ഫാസിൽ- അമൽ നീരദ് ചിത്രമായ വരത്തനിലൂടെ വില്ലൻ വേഷവും തനിക്കു ചേരുമെന്ന് തെളിയിച്ച ഷറഫുദീൻ ജോണി ജോണി യെസ് അപ്പയിലൂടെ വീണ്ടും തന്റെ ചിരിക്കുപ്പായം എടുത്തണിയുകയാണ്.
ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ നമ്മളോട് പറയുന്നത് ഷറഫുദീൻ ഒരുക്കാൻ പോകുന്ന ഒരു ചിരിപ്പൂരം തന്നെ നമ്മുക്ക് കാണാൻ സാധിക്കുമെന്നാണ്. ട്രൈലറിൽ തന്നെയുള്ള രംഗങ്ങളിൽ ഷറഫുദീന്റെ കിടിലൻ കോമഡി ഉണ്ടെന്നത് തന്നെയാണ് ഈ ചിത്രത്തെക്കുറിച്ചു വലിയ പ്രതീക്ഷ പ്രേക്ഷകർക്ക് നൽകുന്നത്. ജീത്തു ജോസെഫ്- പ്രണവ് മോഹൻലാൽ ചിത്രമായ ആദിയിൽ ആണ് ഈ വർഷമാദ്യം ഒരു വ്യത്യസ്തമായ വേഷം ചെയ്തു ഷറഫുദീൻ പ്രേക്ഷകരുടെ കയ്യടി നേടിയത്. അതിനു പിന്നാലെ ഇപ്പോൾ വരത്തനിൽ ഈ നടൻ കാഴ്ച വെച്ചിരിക്കുന്നത് അസാമാന്യ പ്രകടനമാണ്. ഇപ്പോഴിതാ തന്റെ കോമഡി ട്രാക്കിലും തിരിച്ചെത്തി പ്രേക്ഷകരുടെ മനസ്സ് കവരാൻ ഒരുങ്ങുകയാണ് ഷറഫുദീൻ. പ്രേമം എന്ന അൽഫോൻസ് പുത്രൻ- നിവിൻ പോളി ചിത്രമാണ് ഷറഫുദീനെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കിയത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.