മമ്മൂട്ടി നായകനായി ഈ വർഷം പുറത്തിറങ്ങിയ നാലാമത്തെ ചിത്രമാണ് അങ്കിൾ ചിത്രം മമ്മൂട്ടിയുടെ ഈയടുത്തു കണ്ടതിൽ വച്ച് ഏറ്റവും മികച്ച പ്രകടനത്താലും ആഖ്യാന മികവാലും ശ്രദ്ധ നേടി മുന്നേറുകയാണ് ചിത്രം. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഏറെ സാമൂഹിക വിഷയങ്ങൾ ചർച്ചചെയ്യുന്ന ഗിരീഷ് ദാമോദർ ചിത്രം മികച്ച നിരൂപകപ്രശംസ പിടിച്ചുപറ്റി വളരെ വലിയ വിജയം തീർത്തും മുന്നേറുകയാണ്. അബ്ര ഫിലിംസും എസ്. ജെ. ഫിലിംസും സംയുക്തമായി നിർമ്മിച്ച ചിത്രം ന്യൂ സൂര്യ മൂവീസാണ് മൂവീസ് വിതരണത്തിനെത്തിച്ചത്. ചിത്രം ഇങ്ങനെ വളരെ വലിയ വിജയമായി മാറിക്കൊണ്ടിരിക്കെയാണ് ന്യൂ സൂര്യ മൂവീസ് പുതിയ ചിത്രവുമായി രംഗത്തെത്തുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ആവർത്തിച്ച വിജയത്തിനുശേഷം ഇത്തവണ ന്യൂ സൂര്യ മൂവീസ് എത്തുന്നത് അദ്ദേഹത്തിന്റെ മകനും മലയാളികളുടെ പ്രിയ യുവതാരവുമായ ദുൽഖർ സൽമാനോടൊപ്പമാണ്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മഹാനടി വിതരണത്തിനെത്തിച്ച് കൊണ്ടാണ് ന്യൂ സൂര്യ മൂവിസ് വീണ്ടും ശ്രദ്ധേയമാകുന്നത്. ദുൽഖർ സൽമാൻ നായകനായ ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി. തെലുങ്ക് സൂപ്പർ താരമായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻ ജെമിനി ഗണേശന്റെ കഥാപാത്രമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. തെലുങ്കിൽ ഇതിനോടകം വലിയ ചർച്ചയായ ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത് മലയാളിയായ കീർത്തി സുരേഷാണ്. സാമന്ത ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ചിത്രം തമിഴിലും തെലുങ്കിലും ഉൾപ്പെടെ വലിയ റിലീസായാണ് എത്തുന്നത്. കേരളത്തിൽ ന്യൂ സൂര്യ മൂവീസ് ചിത്രം വമ്പൻ റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ചിത്രം മെയ് 9ന് തിയേറ്ററുകളിലെത്തും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.