സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. സംവിധാനം ചെയ്ത ആടുകളം, വിസാരണൈ, വടചെന്നൈ, അസുരൻ തുടങ്ങിയ ചിത്രങ്ങൾ വലിയ വിജയമാവുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. ധനുഷിനെ നായകനാക്കി അസുരൻ എന്ന ചിത്രമാണ് വെട്രിമാരൻ അവസാനമായി സംവിധാനം ചെയ്തത്. അസുരനിലെ പ്രകടനത്തിന് ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷ് നേടുകയും ചെയ്തു. തമിഴിലെ തന്നെ ഏറ്റവും മികച്ച സംവിധായകൻ വെട്രിമാരനൊപ്പം സൂപ്പർതാരം വിജയ് അഭിനയിക്കണമെന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും വലിയ ഒരു സ്വപ്നമാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വിജയുടെ അറുപത്തിയഞ്ചാമത്തെ ചിത്രം വെട്രിമാരൻ സംവിധാനം ചെയ്യാനൊരുങ്ങിയതായിരുന്നു. എന്നാൽ സാങ്കേതികമായ കാരണങ്ങൾ കൊണ്ട് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചു. ഔദ്യോഗികമായ പ്രഖ്യാപനം പുറത്തുവന്നെങ്കിലും വിജയ് വെട്രിമാരൻ ചിത്രത്തിൽ നിന്നും പിന്മാറിയത് ആരാധകരിൽ വലിയ നിരാശ ഉളവാക്കിയിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് ഒരു ആവേശം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
വെട്രിമാരനും ദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം ഉടൻതന്നെ സംഭവിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സൂരി കേന്ദ്രകഥാപാത്രമാകുന്ന ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് വെട്രിമാരൻ. ഈ ചിത്രത്തിനുശേഷം ഗൗരി താരം സൂര്യയുമായി ഒന്നിക്കുന്ന വാടി വാസൽ എന്ന ചിത്രം സംവിധാനം ചെയ്യും എന്ന് വെട്രിമാരൻ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഈ രണ്ടു ചിത്രങ്ങൾ പൂർത്തിയായശേഷം ആയിരിക്കും വിജയ് നായകനാകുന്ന ചിത്രം വെട്രിമാരൻ സംവിധാനം ചെയ്യാനൊരുങ്ങുക. നിലവിലുള്ള ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വിജയുടെ ഡേറ്റിനായി കാത്തിരിക്കാനാണ് വെട്രിമാരന്റെ തീരുമാനമെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നും സിനിമാലോകത്ത് വലിയ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകനൊപ്പം വിജയ് ഒന്നിക്കുമ്പോൾ ആ ചിത്രത്തിൽ മേലുള്ള ആരാധകരുടെയും സിനിമ പ്രേമികളുടെയും പ്രതീക്ഷ വാനോളമാണ്. നായകന്റെ അഭിനയത്തിനും താരമൂല്യത്തിനും വളരെയേറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വെട്രിമാരന്റെ മേക്കിങ് രീതി എല്ലായിപ്പോഴും നിരൂപക പ്രശംസയും തീയേറ്റർ വിജയവും നേടാറുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.