മമ്മൂട്ടി- ജോബി ജോർജ് കൂട്ടുകെട്ടിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. കസബ, അബ്രഹാമിന്റെ സന്തതികൾ, ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ വന്ന് ബോക്സ് ഓഫീസ് കീഴടക്കിയവയാണ്. ഈ വർഷം പുറത്തിറങ്ങിയ ഷൈലോക്ക് വലിയ വാണിജ്യ വിജയമാണ് സ്വന്തമാക്കിയത്. ജോബി ജോർജിന്റെ ഗുഡ്‌വിൽ എന്റർടൈന്മെന്റ്സ് മമ്മൂട്ടിയെ നായകനാക്കി ഒരു പുതിയ ചിത്രം അണിയിച്ചൊരുക്കുവാൻ അണിയറയിൽ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും ആരാധകരുള്ള കഥാപാത്രങ്ങളിൽ ഒന്നാണ് ബിലാൽ. ബിഗ് ബി യുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ എന്ന ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ജോബി ജോർജ്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൾട്ട് ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് ബിഗ് ബി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിങ് ആരംഭിക്കുവാൻ ഒരുങ്ങുകയാണ്. ഉണ്ണി ആറാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ രചിച്ചിരിക്കുന്നത്. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാല, മമ്ത മോഹൻദാസ്, മനോജ് കെ ജയൻ തുടങ്ങിയവർ രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഈ മാസം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കേണ്ട ബിലാൽ കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം നീട്ടി വെച്ചിരിക്കുകയാണ്. ആദ്യ ഭാഗമായ ‘ബിഗ് ബി’ ബോക്‌സ് ഓഫീസിൽ വലിയ വിജയം ആയിരുന്നില്ലയെങ്കിലും വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു കൾട്ട് സ്റ്റാറ്റസ് മലയാളി പ്രേക്ഷകരുടെ ഇടയിൽ നേടിയെടുക്കുകയായിരുന്നു. ബിലാൽ എന്ന ചിത്രത്തിന്റെ അന്നൗൻസ്മെന്റിന് ശേഷം തന്നെ പ്രതീക്ഷകൾ വാനോളമാണ് ഉയർന്നിരുന്നത്. കൊച്ചിയിൽ തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ബിലാലിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും കുറിച്ചു വൈകാതെ തന്നെ സംവിധായകൻ പുറത്തുവിടും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.