ഷോലെ എന്ന ചിത്രത്തിന് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിന്റെ ക്ലൈമാക്സ് ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നീളമേറിയ ക്ലൈമാക്സ് എന്ന റെക്കോർഡ് കൈവശമുള്ള സിനിമയാണ് ഷോലെ. ഏകദേശം അര മണിക്കൂറോളം ദൈർഘ്യമുള്ള ക്ലൈമാക്സ് ആക്ഷൻ സീക്വൻസ് ആണ് ഈ ചിത്രത്തിനുള്ളത്. ഷോലെ കഴിഞ്ഞാൽ ഇനി അത്തരമൊരു ക്ലൈമാക്സുമായി എത്തുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ മലയാള ചിത്രം ഒടിയൻ. ഏകദേശം 20 മുതൽ 25 മിനുറ്റ് വരെ നീണ്ടു നിൽക്കുന്ന ക്ലൈമാക്സ് സീക്വൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് അറിയുന്നത്.
മാജിക്കൽ റിയലിസം അല്ലെങ്കിൽ ഫാന്റസി ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഒടിയന്റെ ക്ലൈമാക്സ് ഷൂട് ചെയ്തത് പൂർണ്ണമായും രാത്രിയിൽ ആണ്. ഈ ചിത്രത്തിലെ കൂടുതൽ രംഗങ്ങളും രാത്രി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്ൻ ഒരുക്കിയ അഞ്ചു ഗംഭീര സംഘട്ടന രംഗങ്ങൾ ഉള്ള ഈ ചിത്രത്തിൽ എം ജയചന്ദ്രൻ ഈണം നൽകിയ അഞ്ചു മനോഹര ഗാനങ്ങളും ഉണ്ട്. വി ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വി എ ശ്രീകുമാർ മേനോനും വമ്പൻ ബഡ്ജറ്റിൽ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദിഖ്, മനോജ് ജോഷി,നരേൻ എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാണ്. വരുന്ന ഒക്ടോബർ മാസം പതിനൊന്നിന് മലയാളത്തിലെ ഏറ്റവും വലിയ റീലീസ് ആയി ഒടിയൻ പ്രദർശനത്തിന് എത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.