ഈ മാസം ഇരുപത്തി രണ്ടിന് പ്രദർശനത്തിന് എത്തുന്ന പോക്കിരി സൈമൺ എന്ന ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷ ഓരോ ദിവസവും കൂടി വരികയാണ്. ഡോക്ടർ കെ അമ്പാടി രചിച്ചു ജിജോ ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ ആയി എത്തുന്നത് . ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിച്ച ഈ ചിത്രം സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. അത് കൊണ്ട് തന്നെ സണ്ണി വെയ്ൻ ചിത്രങ്ങളിൽ ഏറ്റവും വലിയ റിലീസിന് ആണ് അഞ്ചു കോടി രൂപ ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയ ഈ തട്ട് പൊളിപ്പൻ മാസ്സ് എന്റെർറ്റൈനെർ ഒരുങ്ങുന്നത്. പ്രയാഗ മാർട്ടിൻ നായിക ആയെത്തുന്ന ഈ ചിത്രത്തിൽ ശരത് കുമാർ, നെടുമുടി വേണ്ടി, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നുണ്ട്.
കടുത്ത വിജയ് ആരാധകനായ സൈമൺ ആയാണ് സണ്ണി വെയ്ൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിജയ് ആരാധകന്റെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിൽ വിജയ് സ്പെഷ്യൽ ഗാനവും ഉണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി കൊണ്ടിരിയ്ക്കുന്നതു ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ വിജയിനെ അനുകരിച്ചു നിൽക്കുന്ന ഫോട്ടോകൾ ആണ്. നായിക പ്രയാഗ മാർട്ടിനും അപ്പാനി രവിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശരത് കുമാറും വിജയ് കഥാപാത്രങ്ങളെ അനുകരിച്ചു നിൽക്കുന്ന ഫോട്ടോകൾ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു
ഇപ്പോഴിതാ സോഷ്യൽ മീഡിയ ഏറ്റെടുത്ത മറ്റൊരു വിജയ് അനുകരണം കൂടി എത്തിയിരിക്കുന്നു. ഇത്തവണ പോക്കിരി സൈമണിലെ നായകൻ സണ്ണി വെയ്ൻ തന്നെയാണ് വിജയിനെ അനുകരിച്ചുള്ള ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏതായാലും വിജയ് ആരാധകരും സിനിമാ പ്രേമികളും ഒരേ ആവേശത്തോടെയാണ് പോക്കിരി സൈമൺ എന്ന ഈ ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്നു ആയിരിക്കും ബോക്സ് ഓഫീസ് ഇക്കുറി സാക്ഷ്യം വഹിക്കുക.
ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ നൽകിയത് പാപ്പിനു ആണ്. ദീപ എന്നാണ് പ്രയാഗ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംവിധായകൻ ജിജോ ആന്റണിയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്.
അടിപൊളി ഗാനങ്ങളും വമ്പൻ ആക്ഷൻ രംഗങ്ങളും പോക്കിരി സൈമൺ എന്ന ചിത്രത്തിന്റെ പ്രത്യേകത ആണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.