പ്രശസ്ത ഹാസ്യ നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് ആൻ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ടീസർ എന്നിവ ഇപ്പോഴേ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. രാഹുൽ മാധവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പക്കാ കോമഡി എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇപ്പോഴിതാ ഇതിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് പേട്ട എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ ആഹാ കല്യാണം എന്ന ഗാനം ആലപിച്ച ആന്റണി ദാസൻ ആണ്.
പേട്ട എന്ന രജനികാന്ത്- കാർത്തിക് സുബ്ബരാജ് ചിത്രത്തിന് വേണ്ടി അനിരുദ്ധ് ഒരുക്കിയ ഹിറ്റ് പാട്ടുകളിൽ ഒന്നാണ് ആഹാ കല്യാണം. ഈ ഹിറ്റ് ഗാനം ഇപ്പോഴും പ്രേക്ഷകർ മൂളുന്നതിനിടയിൽ ആണ് ആന്റണി ദാസൻ ഒരിക്കൽ കൂടി മലയാളത്തിൽ എത്തുന്നത്. ഗപ്പി, ജാലിയൻ വാലാബാഗ്, തീവണ്ടി എന്നീ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകൻ ആണ് ആന്റണി ദാസൻ. ധർമജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, ബിജുക്കുട്ടൻ, ടിനി ടോം, ഹരിശ്രീ അശോകൻ തുടങ്ങി വലിയ താരനിര തന്നെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഭാഗമാണ്. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് തുടങ്ങിയവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ആൽബി ആന്റണി ആണ്. എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത മാസം പകുതിയോട് തിയറ്ററിൽ എത്തും എന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.