[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒടിയന് ശേഷം പ്രണവിന്റെ പുതിയ ചിത്രത്തിന് സംഘടനം ഒരുക്കാനായി പീറ്റർ ഹെയ്ൻ വീണ്ടും മലയാളത്തിൽ…

മലയാള സിനിമയിൽ ഈ വർഷം സംഘടന രംഗങ്ങൾ കൊണ്ട് ഞെട്ടിച്ച താരമാണ് പ്രണവ് മോഹൻലാൽ. ആദ്യ ചിത്രത്തിലൂടെ തന്നെ വൻ വരവേൽപ്പാണ് താരത്തിന് ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി. എല്ലാവരും ആകാംഷയോടെ കാത്തിരുന്നത് പ്രണവ് മോഹൻലാലിന്റെ അടുത്ത ചിത്രത്തിന് വേണ്ടിയാണ്. രണ്ടാം ചിത്രം ഉടനെ ഉണ്ടാവില്ല എന്ന് കരുതി ഇരുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ടോമിച്ചൻ മുളകുപാടം വന്നത്. രാമലീലക്ക് ശേഷം അരുൺ ഗോപി- ടോമിച്ചൻ മുളകുപാടം ഒന്നിക്കുന്ന ചിത്രത്തിൽ പ്രണവായിരിക്കും നായകനെന്ന് കുറച് നാൾ മുമ്പ് അന്നൗൻസ് ചെയ്യുകയുണ്ടായി. എന്നാൽ പിന്നീട് ചിത്രത്തിനെ കുറിച്ചു ഒരു വിവരം ഉണ്ടായിരുന്നില്ല.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി അരുൺ ഗോപി- പ്രണവ് ചിത്രം ഷൂട്ടിംഗ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ജൂലൈ 9ആം തീയതി രാവിലെ 9 മണിക്ക് അഞ്ചുമന ക്ഷേത്രത്തിൽ വെച്ചായിരിക്കും ചിത്രത്തിന്റെ പൂജ. ആദി സിനിമ എന്നപ്പോലെ ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. മോഹൻലാലിന്റെ ഒടിയന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ ഒരുക്കുന്നത് പ്രണവ് ചിത്രത്തിന് വേണ്ടിയായിരിക്കും. ഒടിയന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ഒക്ടോബറിൽ റീലീസിനായി ഒരുങ്ങുകയാണ്. സംഘടന രംഗങ്ങൾ വളരെ അനായസത്തോട് ചെയ്യുന്ന പ്രണവിന് വേണ്ടി ഹോളിവുഡ് നിലവാരമുള്ള ആക്ഷൻ രംഗങ്ങളാണ് പീറ്റർ ഹെയ്ൻ ഒരുക്കുന്നത്. ആദിയിലെ ആക്ഷൻ രംഗങ്ങൾ മൂലം ശ്രദ്ധ നേടിയ താരത്തിന് അരുൺ ഗോപി ചിത്രത്തിൽ എങ്ങനെ ആയിരിക്കുമെന്ന് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. അരുൺ ഗോപിയുടെ ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്, പൃഥ്വിരാജ് ചിത്രം ‘നയൻ’ സിനിമയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ നോബിൾ ജേക്കബാണ്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ഈ വർഷം തന്നെ ചിത്രം പ്രദർശനത്തിനെത്തും.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.