മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ നാളെ കേരളത്തിൽ വമ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം റെക്കോർഡ് അഡ്വാൻസ് ബുക്കിങ്ങും ഫാൻ ഷോകളും, അതിനോടൊപ്പം തന്നെ ആദ്യ ദിനം കേരളത്തിൽ മാത്രം ആയിരത്തിൽ ഏറെ ഷോകളും ഉറപ്പിച്ചു തരംഗമായി ആഞ്ഞടിക്കുകയാണ്.
കഴിഞ്ഞ ദിവസം വില്ലന്റെ പ്രിവ്യു ഷോ ചെന്നൈയിൽ നടന്നിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരടക്കം വില്ലൻ കാണുകയും ചെയ്തു. ഇന്ന് രാവിലെ സംവിധായകൻ മിസ്‌കിൻ വില്ലനെയും മോഹൻലാലിൻറെ പ്രകടനത്തെയും പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ മിസ്കിനു പിന്നാലെ സംവിധായകൻ ലിങ്കുസ്വാമിയും വില്ലൻ മികച്ച ചിത്രമെന്ന അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
താൻ ചിത്രം കണ്ടുവെന്നും മികച്ച രീതിയിൽ ഒരുക്കിയ ഒരു ചിത്രമാണ് വില്ലൻ എന്നും ലിംഗുസ്വാമി അഭിപ്രായപ്പെട്ടു. അതോടൊപ്പം മലയാളത്തിൽ വില്ലനായി അരങ്ങേറുന്ന നടൻ വിശാലിന് ആശംസയർപ്പിച്ച ലിംഗുസ്വാമി മോഹൻലാലിനും വില്ലൻ ടീമിനും ആശംസകൾ നേരാൻ മറന്നിട്ടില്ല.
മിസ്കിന്റെ അഭിപ്രായം ബി ഉണ്ണികൃഷ്ണനും വിശാലുമാണ് ഷെയർ ചെയ്തത് എങ്കിൽ ലിംഗുസ്വാമി ട്വിറ്റർ വഴിയാണ് തന്റെ അഭിപ്രായം അറിയിച്ചത്. തമിഴിൽ ഒട്ടേറ മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് ലിംഗുസ്വാമി. ആനന്ദം, റൺ, സണ്ടക്കോഴി, ഭീമ, പയ്യ, വേട്ടൈ തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത ലിംഗുസ്വാമി കുംകി, ഗോലി സോഡാ, സതുരംഗ വേട്ടൈ തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ചിട്ടും ഉണ്ട്.
യുദ്ധം സെയ്, അഞ്ചാതെ, നന്ദലാല, ഒനായും ആട്ടിൻകുട്ടിയും, പിസാസ്, തുപ്പരിവാലൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് മിസ്‌കിൻ. ഏതായാലും തമിഴ് സംവിധായകരുടെ മുഴുവൻ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായി മാറിയിരിക്കുകയാണ് പ്രിവ്യു ഷോ കഴിഞ്ഞപ്പോഴേ വില്ലൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.