ബിഗ് ബി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമ മേഖലയില് ഏറെ ശ്രദ്ധ നേടാന് ഉണ്ണി ആര് എന്ന എഴുത്തുകാരന് സാധിച്ചിരുന്നു. ബിഗ് ബിയ്ക്ക് വേണ്ടി ഉണ്ണി ആര് എഴുതിയ ഡയലോഗുകള് ഇന്നും മലയാളികള് പറഞ്ഞു നടക്കുന്നതാണ്.
തുടര്ന്നിങ്ങോട്ട് ചെയ്ത ഓരോ സിനിമകളിലും ഉണ്ണി ആര് എന്ന എഴുത്തുകാരന്റെ കഴിവുകള് എടുത്തു കാണാമായിരുന്നു.
കേരള കഫെയിലെ ബ്രിഡ്ജ്, 5 സുന്ദരികളിലെ കുള്ളന്റെ ഭാര്യ, മുന്നറിയിപ്പ്, ചാര്ലി തുടങ്ങിയ സിനിമകളിലൂടെ സ്വന്തമായൊരു സ്ഥാനം മലയാള സിനിമ ലോകത്ത് ഉണ്ടാക്കിയെടുക്കാന് ഉണ്ണി ആറിന് സാധിച്ചു.
മുന്നറിയിപ്പ് ഉണ്ണി ആറിന്റെ സിനിമകളില് ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. വേണുവിന്റെ സംവിധാനത്തില് ഒരുങ്ങിയ ചിത്രത്തില് മെഗാസ്റ്റാര് മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്.
മുന്നറിയിപ്പിലെ CK രാഘവന് എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില് ഒന്നാണ്.
വീണ്ടും മമ്മൂട്ടിയും ഉണ്ണി ആറും ഒന്നിക്കുകയാണ്. ഇത്തവണ യുവ സംവിധായകന് ബേസില് ജോസഫിന്റെ സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂട്ടിയും ഉണ്ണി ആറും എത്തുന്നത്.
കുഞ്ഞിരാമായണം, ഗോദാ എന്നീ സൂപ്പര് ഹിറ്റ് സിനിമകള്ക്ക് ശേഷം ബേസില് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ബേസിലിന്റെ ആദ്യ രണ്ടു ചിത്രങ്ങളും ഹാസ്യത്തിന് പ്രധാന്യം നല്കി എടുത്ത സിനിമകളായിരുന്നു. പുതിയ ചിത്രം എത്തരത്തില് ഉള്ളതാണെന്ന് പുറത്തു വിട്ടിട്ടില്ല.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.