കോറോണയുടെ കടന്ന് വരവ് മൂലം സിനിമ മേഖല ഒന്നടങ്കം സ്തംഭിച്ചു നിൽക്കുകയാണ്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയാണ് കോവിഡ് 19 വ്യാപനം കൂടുതലായും ബാധിച്ചിരിക്കുന്നത്. ഇത്തരം ആളുകൾക്ക് കൈത്താങ്ങായി ഫെഫ്കെ യുടെ കരുതൽ നിധിയിലേക്ക് സഹായവുമായി മംമ്ത മോഹൻദാസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഫെഫ്കയുടെ കരുതൽ നിധിയിലേക്ക് വളരെ ചുരുങ്ങിയ താരങ്ങൾ മാത്രമാണ് സഹകരിച്ചിരിക്കുന്നത്. ഒരു സിനിമയുടെ പൂർണതയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന വിഭാഗമാണ് ദിവസേന സിനിമയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ. ഈ കോവിഡ് കാലത്ത് ഇവരെ സഹായിക്കുക എന്നത് ഓരോ താരത്തിന്റെയും കടമയാണ്.
തമിഴ്നാട്ടിൽ വിജയ്, സൂര്യ, രജനികാന്ത്, അജിത് തുടങ്ങിയ താരങ്ങൾ വലിയ തോതിൽ ദിവസവേതനക്കാർക്ക് സഹായം ചെയ്യുകയുണ്ടായി. കേരളത്തിൽ അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാലാണ് ആദ്യ സഹായമായി 10 ലക്ഷം നൽകിയത്. പിന്നാലെ മഞ്ജു വാര്യര്‍, ഐശ്വര്യലക്ഷ്മി, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും സഹായം നല്‍കി. വളരെ കുറച്ചു താരങ്ങൾ മാത്രമാണ് ഫെഫ്‌കെ യുടെ കരുതൽ നിധിയിലേക്ക് സഹായം ചെയ്യുന്നതെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കരുതല്‍ നിധിക്ക് പുറമേ മരുന്നുകളും ഓണക്കിറ്റും താരങ്ങൾ നൽകിയിട്ടുണ്ട്. മംമ്ത മോഹൻദാസിന്റെ സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് ഫെഫ്‌കെ ഔദ്യോഗികമായി ഒരു കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണൻ അവസാനമായി സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ നായികയായിരുന്നു മമ്ത മോഹൻദാസ്.
ഫോട്ടോ കടപ്പാട്: Rahul M Sathyan
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.