മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച അഭിനേത്രി എന്ന് കരുതപ്പെടുന്ന നടിയാണ് ഉർവശി. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം അഭിനയത്തിന് 6 സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടുന്ന താരവും ഉർവശിയാണ്. കരിയറിൽ 700 ചിത്രങ്ങളാണ് ഉർവശി പിന്നിട്ടത്. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ മലയാള സിനിമയുടെ പുതിയ തലമുറയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും മികച്ച നടൻ ഫഹദ് ഫാസിൽ ആണെന്നാണ് ഉർവശി അഭിപ്രായപ്പെടുന്നത്.
ഇന്ത്യൻ സിനിമ വ്യവസായത്തിൽ വളരെയധികം സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്ന നടനാണ് ഫഹദ് ഫാസിൽ എന്നും കമൽ ഹാസൻ നായകനായ ചിത്രത്തിൽ മറ്റൊരു നടൻ ശ്രദ്ധിക്കപെടുക എന്ന അപൂർവതയാണ് വിക്രം എന്ന ചിത്രത്തിൽ ഫഹദ് അഭിനയിച്ചപ്പോൾ സംഭവിച്ചതെന്നും ഉർവശി പറയുന്നു. ഫഹദിന്റെ പ്രകടനം കൊണ്ട് കൂടിയാണ് ആ ചിത്രം ഓടിയതെന്നും ഉർവശി പറയുന്നു. ഫഹദ് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടനായി മാറും എന്നതിൽ യാതൊരു സംശയവും ഇല്ലെന്നും അയാൾക്ക് ഏത് കഥാപാത്രവും ചെയ്യാൻ സാധിക്കുമെന്നും ഉർവശി പറഞ്ഞു.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.