മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ തെലുങ്ക് ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തിരിക്കുകയാണ്. പത്തു ദിവസത്തെ ഷൂട്ടിനു ആണ് മമ്മൂട്ടി ഇപ്പോൾ ജോയിൻ ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായി ഇതിലെ മമ്മൂട്ടിയുടെ ഒരു പോസ്റ്റർ കൂടി അവർ റിലീസ് ചെയ്തിട്ടുണ്ട്. ഏജന്റ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. യാത്രക്ക് ശേഷം മമ്മൂട്ടി ചെയ്യുന്ന ഈ തെലുങ്കു ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ തെലുങ്കു റീമേക് ആണെന്ന് കരുതപ്പെടുന്ന ഏജന്റിൽ മമ്മൂട്ടി അഭിനയിക്കുന്നത് ഒരു പട്ടാള ഓഫീസർ ആയാണ് എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പോസ്റ്റർ പറയുന്നത്.
ഇതിന്റെ ആദ്യത്തെ ഷെഡ്യൂളിന് വേണ്ടി കഴിഞ്ഞ ഒക്ടോബറിൽ മെഗാ സ്റ്റാർ ഹംഗറിയിൽ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളും വീഡിയോയും വൈറൽ ആയിരുന്നു. സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജേസൺ ബോൺ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതു എന്നാണ് സൂചന. ഹൈദരാബാദിൽ തുടങ്ങിയ ഈ ചിത്രം പിന്നീട് ഹംഗറിയിൽ ഷൂട്ട് ചെയ്തു. ഇപ്പോൾ വീണ്ടും ഹൈദരാബാദ് ആരംഭിച്ച ഈ ചിത്രം ഇനി ഡൽഹി, കശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നര കോടിയാണ് മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ പ്രതിഫലമെന്നും വാർത്തകൾ വന്നിരുന്നു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം ആണ് മമ്മൂട്ടിയുടെ പുതിയ റിലീസ്. പുഴു, നൻ പകൽ നേരത്തു മയക്കം, സിബിഐ 5 ദി ബ്രെയിൻ എന്നിവയാണ് ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.