വീഡിയോ രംഗത്തെ മുൻ നിര കമ്പനി ആയ സൈന വീഡിയോസ് പുതിയ കാലത്തിനു അനുസരിച്ചു വരുത്തിയ മാറ്റങ്ങളുമായി ഡിജിറ്റൽ രംഗത്ത് ചുവടുറപ്പിക്കുന്നു. മോഹൻലാൽ സിനിമകളായ മരക്കാർ അറബിക്കടലിന്റെ സിംഹം, ദൃശ്യം 2 എന്നിവയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി വരവറിയിച്ച കമ്പനി ഇപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കി ആദ്യ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ പ്രവീൺ രാജ് പൂക്കടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം തൃശൂരും പരിസരങ്ങളിലും ആണ്. മലയാളത്തിന്റെ ചോക്ലറ്റ് നായിക റോമ ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങി എത്തുന്ന ചിത്രമാണ് വെള്ളേപ്പം. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രേദ്ധേയൻ ആയ അക്ഷയ് രാധാകൃഷ്ണൻ നൂറിൻ ഷെരിഫ് എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുന്നു.
എറിക് ജോൺസൺ സംഗീത സംവിധാനം നിർവഹിച്ച ആദ്യ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ എമ എഡ്വിൻ എന്നിവർ ചേർന്നാണ് ആണ്. വിരഹത്തിന്റെ നേർത്ത തേങ്ങലുകളുമായി ആ നല്ല നാൾ ഇനി തുടരുമോ എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ നീറിപ്പുകഞ്ഞു കൊണ്ടിരിക്കുകയാണ്. നാല് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത് മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതവും ഒരു ഗാനത്തിന്റെ സംഗീതവും ചിത്രത്തിനായി ഒരുക്കുന്നുണ്ട്. വിജയ് യേശുദാസ് ഹരിത ഹരീഷ് എന്നിവർ ചേർന്ന് ആലപിച്ച ആ ഗാനത്തിന്റെ വീഡിയോ ആണ് അടുത്തതായി പുറത്തിറങ്ങുക എന്ന് സിനിമയുമായി ബന്ധപ്പെട്ട് വൃത്തങ്ങൾ അറിയിച്ചു. പൂമരത്തിന്റെയും തൊട്ടപ്പന്റെയും സംഗീത സംവിധായകനായ ലീല എൽ ഗിരീഷ് കുട്ടൻ ഒരുക്കുന്ന ജോബ് കുര്യൻ ആലപിച്ച വെള്ളേപ്പ പാട്ടും പിന്നെ യൂണിറ്റ് ജീവനക്കാരനായ ബാബു കൊടുംബിന്റെ ഒരു നാടൻ പാട്ടുമാണ് ചിത്രത്തിൽ ഉള്ളത്.
ഗാനകളുടെ നിലവാരം ആണ് സിനിമകൾ തിരഞ്ഞെടുക്കാൻ ഉള്ള പ്രധാന മാനദണ്ഡം എന്ന് സൈന പ്ലസ് മേധാവികൾ അറിയിച്ചു. നല്ല ട്രാക്കുകളും മികച്ച ചിത്രീകരണവും ആണ് വെള്ളേപ്പം തിരഞ്ഞെടുക്കാൻ കാരണം എന്നും അവർ കൂട്ടി ചേർത്തു. ന്യായമായ വിലയിൽ ആണ് ബിസ്സിനെസ്സ് നടന്നത് എന്ന് നിർമ്മാതാവായ ജിൻസ് തോമസ് അറിയിച്ചു എങ്കിലും വില പുറത്ത് പറയാൻ അവർ തയ്യാറായില്ല. ബറോക് നിർമിക്കുന്ന സിനിമയുടെ പിന്നിൽ ജിൻസ് തോമസ് ദ്വാരക് ഉദയശങ്കർ എന്നിവരാണ്. ജീവൻ ലാൽ എഴുതുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂർ. എഡിറ്റിങ് രഞ്ജിത് ടച് റിവർ പ്രൊഡക്ഷൻ കൺട്രോളർ ഫിബിൻ അങ്കമാലി.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.