സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘യാത്ര’. മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരു ബയോപിക്ക് തന്നെയാണ് തെലുഗിൽ ഒരുങ്ങുന്നത്. മമ്മൂട്ടിയെ നായകനാക്കി മഹി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ തെലുഗിൽ വീണ്ടും ഒരു ബയോപ്പിക്ക് അണിയറയിൽ ഒരുങ്ങുകയാണ്. ബാഹുബലി എന്ന ചിത്രത്തിൽ പൽവാൾ ദേവനമായി മികച്ച പ്രകടനം കാഴ്ചവെച്ച റാണ ദഗുപതിയാണ് മുഖ്യമന്ത്രിയായി വരുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവായിട്ടാണ് അദ്ദേഹം വേഷമിടുന്നത്. എൻ. ടി. ആർ എന്ന വ്യക്തിയുടെ ബയോപ്പിക്കിൽ പ്രധാന കഥാപത്രമായി ചന്ദ്രബാബു നായിഡു എന്ന മുഖ്യമന്ത്രിയായാണ് രാണ വരുന്നത്. ക്രിഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദമൂരി ബാലകൃഷ്ണയും സായ് കോരപട്ടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ആന്ധ്രയിലെ മുൻ മുഖ്യമന്ത്രിയും സൂപ്പർസ്റ്റാറുകളിൽ സൂപ്പർസ്റ്റാർ ആയിരുന്നു എൻ.ടി.ആർ, രാഷ്ട്രീയ ജീവിതത്തിലും സിനിമ ജീവിതത്തിലും വിജയകൊടി പാറിച്ച ആന്ധ്രയിലെ ഒരു വലിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. എൻ. ടി രാമറാവുവിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ എൻ. ടി . ആറിന്റെ മകനും തെലുഗിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ നന്ദമൂരി ബാലകൃഷ്ണനാണ് എൻ. ടി. ആറായി വേഷമിടുന്നത്. എൻ. ടി. ആറിന്റെ മരുമകനാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, റാണ ദഗുപതിക്കും മുഴുനീളം പ്രാധാന്യമുള്ള കഥാപാത്രതത്തെ തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. എൻ. ടി. ആറിന്റെ ഭാര്യയായി ബോളിവുഡ് താരം വിദ്യ ബാലനാണ് വേഷമിടുന്നത്. കീർത്തി സുരേഷ് അനേശ്വരമാക്കിയ സാവിത്രി എന്ന കഥാപാത്രം വീണ്ടും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എൻ. ടി. ആറിന്റെ പഴയകാല ചിത്രങ്ങൾ പരിശോധിക്കുമ്പോൾ കുറെയേറെ ചിത്രങ്ങളിൽ സാവിത്രി നായികയായി അഭിനയിച്ചിട്ടുണ്ട്.
ബാഹുബലി എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം റാണ ദഗുപതിയുടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴിൽ ധനുഷ് നായകനായിയെത്തുന്ന ‘എന്നയ് നോക്കി പായും തോടാ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഹിന്ദിയിൽ ‘ഹാത്തി മേരാ സാത്തി’ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ റിലീസിനായി ഒരുങ്ങുന്നത്. മലയാളത്തിൽ മാർത്താണ്ഡ വർമ്മയുടെ ജീവിതകഥയെ ആസ്പദമാക്കി കേന്ദ്ര കഥാപാത്രമായും റാണ പ്രത്യക്ഷപ്പെടുന്നുണ്ട്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.