തെലുങ്ക് സിനിമ ഇപ്പോൾ ചരിത്ര സിനിമകളുടെ തിരക്കുകളിലാണ്. പ്രമുഖ വ്യക്തികളുടെ ജീവിതകഥകളാണ് തെലുങ്ക് സിനിമയിൽ ഇപ്പൊ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാൻ – കീർത്തി സുരേഷ് എന്നിവരെ അണിനിരത്തി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം മഹാനടിയാണ് ഇക്കൂട്ടത്തിൽ. അവസാനമായി പുറത്തിറങ്ങിയത്. ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാരിൽ ഒരാളായ വൈ. എസ്. രാജശേഖര റെഡ്ഢിയുടെ കഥ പറയുന്ന ചിത്രം യാത്ര ഇതിനോടകം തന്നെ വളരെയധികം ചർച്ചയായി കഴിഞ്ഞു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി നായക വേഷത്തിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ചിത്രം ഈ വർഷം റിലീസിനെത്തും അതിനിടെയാണ് പുതിയ ചിത്രത്തെ പറ്റി വാർത്തകൾ വരുന്നത്.
തെലുങ്ക് സൂപ്പർ താരവും മുഖ്യമന്ത്രിയും ആയിരുന്ന ജനപ്രിയ താരം എൻ. ടി. ആറിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തെലുങ്ക് ദേശം നേതാവും താരവുമായിരുന്നു എൻ. ടി. ആറിന്റെ മരുമകനും ആന്ധ്രാ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രശേഖര റാവുവിന്റെ വേഷത്തിൽ ബാഹുബലിയുടെ ശ്രദ്ധേയനായ റാണാ ദഗപതി എത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ യാത്ര എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ശേഷം മറ്റൊരു സൂപ്പർ താരം കൂടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുകയാണ് എന്ന് പറയാം. എന്നാൽ ചിത്രത്തിന്റെ ഔദ്യോഗികമായ വിശദീകരണം ഉണ്ടായിട്ടില്ല. എൻ. ടി. ആറിന്റെ പിറന്നാൾ ദിവസമായ മെയ് 28ന് ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന സൂചനകളും ഇതിനൊടകം പുറത്ത് വന്നു കഴിഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.