ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ് അലി നായകനായും അനശ്വര രാജൻ നായികയായും വേഷമിട്ട ചിത്രം ജോഫിൻ ടി ചാക്കോയാണ് സംവിധാനം ചെയ്തത്. ജനുവരി 9ന് റിലീസ് ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ഡ്രാമ മൂന്നാംദിനം പിന്നിടുമ്പോൾ അൺസ്റ്റോപബിൾ ബ്ലോക്ക്ബസ്റ്ററിലേക്കാണ് കുതിച്ചിരിക്കുന്നത്. 135.31K ടിക്കറ്റുകളാണ് 24 മണിക്കൂറിനുള്ളിൽ വിറ്റുപോയത്. അതു കൊണ്ടു തന്നെ കേരളത്തിൽ 1000ത്തിലധികം ഷോകളിലാണിപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രം ‘ആഫ്റ്റർ മിഡ്നൈറ്റ്’ലൂടെ നിർമ്മാണത്തിന് തുടക്കമിട്ട കാവ്യ ഫിലിം കമ്പനിയുടെ ഏഴാമത്തെ സിനിമയാണ് ‘രേഖാചിത്രം’.
രേഖാചിത്രം ഒരു ഓൾട്ടർനേറ്റീവ് ഹിസ്റ്ററി കാറ്റഗറിയിൽ അഥവാ ആ ജോണറിൽ വരുന്ന സിനിമയാണെന്ന് ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു. ഇതൊരു ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആയതുകൊണ്ടുതന്നെ ചിത്രത്തിന്റെ തിരക്കഥ വളരെ കെട്ടുറപ്പോടെ ഉട്ടിയുറപ്പിച്ചിട്ടുണ്ട്. വലിയ ട്വിസ്റ്റോ സസ്പെൻസോ ഇല്ലെങ്കിലും പ്രേക്ഷരെ ആകാംക്ഷഭരിതമാക്കാനും എൻഗേജിങ്ങാക്കി നിർത്താനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. സാങ്കേതിക വശങ്ങളും പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിലും അന്യഭാഷകളിലുമായ് ഒരുപാട് പോലീസ് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു സമീപനത്തോടെ വീക്ഷിക്കുന്ന ചിത്രം മലയാളത്തിൽ ഇതാദ്യമായാണ്. പ്രേക്ഷകരിൽ നിന്നും ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, ഉണ്ണിലാലു, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് അഭിനയിച്ചത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…
This website uses cookies.