2012 സെക്കന്റ് ഷോയെന്ന ചിത്രത്തിലൂടെ ആരംഭിച്ച കരിയർ ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ബോളിവുഡ് വരെയും എത്തിനിൽക്കുന്ന സൂപ്പർ താരമായി മാറിയിരിക്കുന്നു ദുൽക്കർ സൽമാൻ. വായ് മൂടി പേസുവാ എന്ന തമിഴ് ചിത്രത്തിലൂടെ അന്യഭാഷയിൽ സ്വാധീനം അറിയിച്ച ദുൽഖർ സൽമാന്റെതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ മഹാ നടിയാണ് ഇപ്പോൾ എങ്ങും ചർച്ച. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രേക്ഷകരുടെ വലിയ കയ്യടികൾ നേടിക്കൊണ്ടിരിക്കുന്ന ദുൽഖർ സൽമാൻ ഇതിനോടകം തന്നെ തെലുങ്കിൽ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെ പ്രശംസിച്ച് രാജമൗലി ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. തന്റെ ആദ്യ ചിത്രം തന്നെ ഗംഭീര പ്രകടനത്തിലൂടെ മികച്ചതാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ദുൽഖർ. ചിത്രത്തിന്റെ വലിയ വിജയത്തിലൂടെ തന്നെ തെലുങ്കിൽ ശ്രദ്ധേയമായ ദുൽഖർ സൽമാന് വലിയ ഓഫറുകൾ ഇതിനോടകം വന്നുകഴിഞ്ഞു എന്നാണ് അറിയുന്നത്.
ദുൽഖർ സൽമാന്റെതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം സോളോയാണ്. ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയത്. ചിത്രത്തിലെ മികച്ച പ്രകടനം തന്നെയാണ് തെന്നിന്ത്യൻ സിനിമ ലോകത്ത് ദുൽഖറിനെ വീണ്ടും ശ്രദ്ധേയനാക്കിയത്. എന്നാൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ ചിത്രം ബോളിവുഡ് ചിത്രമായ കാർവാൻ ആണ്. ഇർഫാൻ ഖാനോടൊപ്പം ദുൽക്കർ അഭിനയിച്ച ചിത്രം ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കുകളിലാണ് ദുൽഖർ ഇപ്പോൾ. ചിത്രം ജൂണിൽ റിലീസിനെത്തും. അങ്ങനെ മറ്റു ഭാഷാ ചിത്രങ്ങളിൽ ദുൽഖർ സജീവമാകുമ്പോൾ ദുൽഖറിന്റെ മലയാളത്തിനായുള്ള വരവിനായി ആരാധക സമൂഹത്തിന്റെ കാത്തിരിപ്പ് നീളുകയാണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.