2019 ലെ ഏറ്റവും വലിയ വിജയമായി മാറിയ മലയാള ചിത്രം ആണ് മോഹൻലാൽ നായകനായ ലൂസിഫർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം പുലിമുരുകന് ശേഷം നൂറു കോടി ക്ലബിൽ എത്തിയ രണ്ടാമത്തെ മലയാള ചിത്രമാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ലുസിഫെറിലെ വില്ലൻ വേഷം ചെയ്തത്. അദ്ദേഹത്തിന് വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്തത് പ്രശസ്ത നടനും നർത്തകനും ആയ വിനീത് ആണ്. വിവേക് ഒബ്‌റോയ്‌ക്ക് വേണ്ടി അതിഗംഭീരമായി ഡബ്ബ് ചെയ്ത വിനീത് ലൂസിഫർ നേടിയ വിജയത്തിൽ വഹിച്ച പങ്കു ചെറുതല്ല. ഇപ്പോഴിതാ മോഹൻലാൽ നായകനായ സിദ്ദിഖ് ചിത്രമായ ബിഗ് ബ്രദറിലും തന്റെ ശബ്ദം കൊണ്ട് ഭാഗമായിരിക്കുകയാണ് വിനീത്.
ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം അർബാസ് ഖാന് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത് വിനീത് ആണ്. കഴിഞ്ഞ ദിവസം റിലീസ് ആയ ബിഗ് ബ്രദറിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. അതിൽ അർബാസ് ഖാന്റെ ഡയലോഗുകൾ വിനീതിന്റെ ശബ്ദത്തിൽ അതിഗംഭീരമായാണ് വന്നിരിക്കുന്നത്. വേദാന്തം ഐ പി എസ് എന്ന കഥാപാത്രം ആയാണ് അർബാസ് ഖാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ലൂസിഫർ നേടിയ വിജയം ബിഗ് ബ്രദറും ആവർത്തിച്ചാൽ വിനീത് എന്ന നടന്റെ ശബ്ദം മലയാളത്തിലെ ഭാഗ്യങ്ങളിൽ ഒന്നായി മാറും എന്നത് തീർച്ചയാണ്. മികച്ച നടൻ എന്ന് പേരെടുത്തിട്ടുള്ള വിനീത് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നർത്തകന്മാരിൽ ഒരാൾ കൂടിയാണ്. മോഹൻലാലുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് വിനീത്.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.