അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ.മ.യൗ. ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, വിനായകൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങൾ. ‘കമ്മട്ടിപ്പാട”ത്തിലെ അത്യുഗ്രൻ പ്രകടനത്തിനു ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായാണ് വിനായകൻ ഈ ചിത്രത്തിലൂടെ എത്തുന്നതെന്നാണ് സൂചന. അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ ഇതിൽ അവതരിപ്പിക്കുന്നത്.
ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ.മ.യൗ. ഒരു തീരദേശഗ്രാമം, അവിടുത്തെ ആളുകൾ, അവർക്കിടയിലെ ആക്ഷേപഹാസ്യം, ഇതേക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ചിത്രമാണ് ഈ.മ.യൗ. ഒരു സോഷ്യല് സറ്റയര് ആയിട്ടാണ് സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്.
വെറും 18 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് സംവിധായകൻ തീർത്തത്. പേര് കൊണ്ടും മറ്റ് പലരീതിയിലും വ്യത്യസ്തത പുലർത്തുകയാണ് ഈ.മ.യൗ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും വ്യത്യസ്തമായിരുന്നു.
മത്സ്യബന്ധന ബോട്ടുകൾക്കൊപ്പം ഒരു ശവപ്പെട്ടി കിടക്കുന്ന രീതിയിലാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷകരിൽ സിനിമയെക്കുറിച്ച് ആകാംക്ഷയുണ്ടാക്കാനാണ് അങ്ങനെ ചെയ്തതെന്ന് സംവിധായകൻ പിന്നീട് വ്യക്തമാക്കിയിരുന്നു. പി.എഫ്. മാത്യൂസിന്റേതാണു തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. രാജേഷ് ജോർജ് കുളങ്ങരയാണ് നിര്മാണം
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.