പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ കന്നഡ സൂപ്പർ താരമാണ്, റോക്കിങ് സ്റ്റാർ യാഷ്. ഇപ്പോഴിതാ അദ്ദേഹം കോടികളുടെ പാൻ മസാല പരസ്യം വേണ്ടെന്ന് വെച്ചാണ് വമ്പൻ ജനശ്രദ്ധ നേടുന്നത്. പാൻ മസാല ഉൽപ്പന്നങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നും, തന്റെ ആരാധകരുടെയും ഫോളോവേഴ്‌സിന്റേയും താൽപ്പര്യങ്ങളെ മാനിച്ചുകൊണ്ട് താൻ പാൻ മസാല പരസ്യത്തിൽ നിന്ന് ഒഴിവായിരിക്കുകയാണെന്നാണ് യാഷ് പത്രക്കുറിപ്പിലൂടെ പറയുന്നത്. കുറച്ചു നാൾ മുമ്പ് തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുനും ഒരു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി ശ്രദ്ധ നേടിയിരുന്നു. പരസ്യത്തിനായി കോടികളാണ് അല്ലു അര്ജുന് അന്ന് വാഗ്ദാനം ചെയ്തതെങ്കിലും താരം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താൻ ഇത്തരം പരസ്യ ചിത്രത്തിൽ അഭിനയിച്ചാൽ അത് പ്രേക്ഷകർക്കിടയിൽ തെറ്റായ മാതൃകയുണ്ടാക്കും എന്നതിനാലാണ് അല്ലു അർജുൻ പിന്മാറിയതെന്നും അന്ന് വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.
അല്ലു അർജുൻ, യാഷ് എന്നിവർ വ്യക്തിപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറില്ല എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ പാൻ മസാല പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് അക്ഷയ് കുമാർ ഈ പരസ്യത്തിൽ നിന്നും പിന്മാറിയത്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, രൻവീർ സിങ് എന്നിവരാണ് പാൻ മസാല പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രമുഖർ. ഏതായാലും ഇത്തരം പരസ്യങ്ങളിൽ നിന്ന് പിന്മാറി തെന്നിന്ത്യൻ താരങ്ങൾ മാതൃകയായി മാറുകയാണ്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.