[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അഭിഭാഷകരുടെ ജീവിതത്തോട് നല്ലപോലെ നീതി പുലർത്തിയ ചിത്രം; വാശിക്ക് അഭിനന്ദനവുമായി പ്രശസ്ത അഭിഭാഷകൻ

നവാഗതനായ വിഷ്ണു ജി രാഘവ് രചിച്ചു സംവിധാനം ചെയ്ത വാശി എന്ന ചിത്രം ഇപ്പോൾ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം രണ്ടു വക്കീൽ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ഒരു കോർട്ട് റൂം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് അഭിന്ദനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ചിത്രം കണ്ടതിന് ശേഷം ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അഭിഭാഷകരുടെ ജീവിതത്തോട് നല്ലപോലെ നീതി പുലർത്തിയ ചിത്രമാണ് വാശി എന്ന് പറഞ്ഞ അദ്ദേഹം കോടതിയിൽ നടക്കുന്ന വിചാരണയെപ്പറ്റി ഇത്ര റിയലിസ്റ്റിക്കായി എടുത്തിട്ടുള്ള മലയാളസിനിമ അടുത്തിടെ വേറെ കണ്ടിട്ടില്ലെന്നും പറയുന്നുണ്ട്.

ഹരീഷ് വാസുദേവൻ കുറിച്ച വാക്കുകൾ ഇപ്രകാരം, “CBI 5 കണ്ടതിന്റെ പിറ്റേന്നാണ്‌ വാശി കാണാൻ പോയത്. വില്ലനാരെന്നു അറിയാത്ത CBI 5 ൽ ഒട്ടും സസ്പെൻസ് തോന്നാതെയാണ്, ബോറായിട്ടാണ് കണ്ടെങ്കിൽ വില്ലനാരെന്നു അറിയാവുന്ന ‘വാശി’യിൽ അവസാനം വരെ സസ്പെൻസ് ഉണ്ടായിരുന്നു. ഉദ്വേഗജനകമായ എന്നാൽ ലളിതമായ, ചെറിയ കഥ. കോടതിയിൽ നടക്കുന്ന വിചാരണയെപ്പറ്റി ഇത്ര റിയലിസ്റ്റിക്കായി എടുത്തിട്ടുള്ള മലയാളസിനിമ അടുത്തയിടെ വേറേ കണ്ടിട്ടില്ല. അഭിഭാഷകരുടെ ജീവിതത്തോട് നല്ലപോലെ നീതി പുലർത്തിയ കഥയും സംഭാഷണവും സംവിധാനവും. നല്ല അഭിനയവും. ജൂനിയർ വക്കീലന്മാർ എന്തായാലും മിസ്സാക്കാൻ പാടില്ലാത്ത ഒരു സിനിമ”. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ, മേനക സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺ ആണ് രചിച്ചത്.

webdesk

Recent Posts

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 weeks ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 weeks ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

1 month ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

2 months ago

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

3 months ago

This website uses cookies.