നവാഗതരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗത സംവിധായകനായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റ് ആയി മാറിയ ഈ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു ക്യാമ്പസ് ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച അഡ്വക്കേറ്റ് മുകുന്ദൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധയും അതുപോലെ തന്നെ പ്രേക്ഷകരുടെ പ്രശംസയും നേടിയിരുന്നു. സലിം കുമാറിന്റെ പ്രകടനമായിരുന്നു ഈ ചിത്രത്തെ മികവിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതെന്നും പറയാം. അതുപോലെ ഈ ചിത്രത്തിൽ നന്ദു അവതരിപ്പിച്ച അഡ്വക്കേറ്റ് കാളൂർ എന്ന വേഷം യഥാർത്ഥത്തിൽ ആളൂർ വക്കീലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. കഴിഞ്ഞ ദിവസം സലിം കുമാറിനൊപ്പം ക്വീൻ കാണാൻ ആളൂർ വക്കീലും സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം എത്തിയിരുന്നു.
ചിത്രം കണ്ടിറങ്ങിയ അദ്ദേഹം ഈ ചിത്രത്തെയും ഈ ചിത്രത്തിലെ സലിം കുമാറിന്റെ പ്രകടനത്തെയും അഭിനന്ദിച്ചു. ചിത്രത്തെ ഇത്രയും മികച്ചതാക്കിയത് സലിം കുമാറിന്റെ പ്രകടനം ആണെന്നും ഈ ചിത്രത്തിന്റെ ഒരു ഭാഗം ആയി തന്നെയും ഉൾപ്പെടുത്തിയത് അഭിമാനത്തോടെ തന്നെയാണ് കാണുന്നത് എന്നും ആളൂർ വക്കീൽ പറഞ്ഞു. ഈ ചിത്രം കാണണം എന്ന് പറഞ്ഞു തങ്ങളെ ഇങ്ങോട്ടു സമീപിച്ച ആളൂർ വക്കീലിന് ക്വീൻ ടീമിന്റെ പേരിൽ ഉള്ള നന്ദിയും സംവിധായകൻ രേഖപ്പെടുത്തി. തിരക്കുകൾക്കിടയിൽ ഇപ്പോഴാണ് ചിത്രം കാണാൻ സാധിച്ചത് എന്നും വളരെ മികച്ച രീതിയിൽ തന്നെ ഡിജോ ഈ ചിത്രം ഒരുക്കിയെന്നും സലിം കുമാർ പറഞ്ഞു. മാത്രമല്ല പ്രശംസിക്കാൻ വാക്കുകൾ കിട്ടാത്ത വിധം ഈ ചിത്രം തന്റെ മനസ്സിനെ സ്പർശിച്ചു എന്നും സലിം കുമാർ പറഞ്ഞു. ക്വീൻ മികച്ച വിജയം നേടി ബോക്സ് ഓഫീസിൽ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.