പുതിയ വർഷത്തിലെ മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് ആണ് ക്വീൻ എന്ന ക്യാമ്പസ് ത്രില്ലർ ചിത്രം. നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് പുതുമുഖങ്ങൾ ആണ്. പുതുമുഖങ്ങൾക്കൊപ്പമോ അല്ലെങ്കിലും അതിലും കൂടുതൽ ഈ ചിത്രത്തിൽ കയ്യടി നേടിയ കഥാപാത്രം ആണ് സലിം കുമാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത് . അഡ്വക്കേറ്റ് മുകുന്ദൻ എന്ന കഥാപാത്രത്തെയാണ് സലിം കുമാർ ക്വീനിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ കോർട്ട് സീൻ ആണ് ഈ ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റി കളഞ്ഞത്. സലിം കുമാറിനൊപ്പം തന്നെ ഈ ചിത്രത്തിലെ ശ്കതമായ ഒരു വേഷമാണ് നന്ദു അവതരിപ്പിച്ച ആളൂർ വക്കീലിന്റെ കഥാപാത്രം. ഇപ്പോഴിതാ ക്വീൻ കാണാൻ യഥാർത്ഥ ആളൂർ വക്കീലും എത്തി. കഴിഞ്ഞ ദിവസം സംവിധായകൻ ഡിജോ ജോസ് ആന്റണിയ്ക്കും സലിം കുമാറിനും ഒപ്പമാണ് ആളൂർ വക്കീൽ ക്വീൻ കാണാൻ എത്തിയത്.
ചിത്രത്തിൽ ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായാണ് നന്ദുവിന്റെ ആളൂർ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങളോടൊപ്പം തന്നെ വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാനിയ എന്ന പുതുമുഖമാണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപിച്ചിരിക്കുന്നത് . ജേക്സ് ബിജോയ് ഈ ചിത്രത്തിന് സംഗീതം പകർന്നപ്പോൾ സുരേഷ് ഗോപി ദൃശ്യങ്ങൾ നൽകുകയും സാഗർ ദാസ് എഡിറ്റിംഗ് നിർവഹിക്കുകയും ചെയ്തു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.