പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കിയ നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതുപോലെ കുറച്ചു സ്റ്റില്ലുകളും അല്ലാതെ വേറെയൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ചില വിവരങ്ങൾ പ്രകാരം സാഹസിക ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും നീരാളി. പുലി മുരുകന് ശേഷം മോഹൻലാലിൻറെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്നാണ് സൂചന.
ഒരു ഫാമിലി ത്രില്ലർ എന്ന നിലയിലോ ട്രാവൽ ത്രില്ലർ എന്ന രീതിയിലോ കഥ പറയുന്ന ഈ ചിത്രത്തിൽ ആക്ഷന് നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്. ബോളിവുഡ് ഫൈറ്റ് മാസ്റ്റർ ആയ സുനിൽ റോഡ്രിഗ്രസ് ആണ് ഈ ചിത്രത്തിന് വേണ്ടി ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. വി എഫ് എക്‌സിനും നിർണ്ണായക പ്രാധാന്യം ആണ് ഈ ചിത്രത്തിൽ നൽകിയിരിക്കുന്നത്. ഏകദേശം നാൽപ്പതു ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിൽ പൂർത്തിയാക്കിയത്. സണ്ണി എന്ന ജെമ്മോളജിസ്റ്റ് ആയി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ നദിയ മൊയ്‌ദു, സുരാജ് വെഞ്ഞാറമ്മൂട് , ദിലീഷ് പോത്തൻ, നാസ്സർ, പാർവതി നായർ തുടങ്ങി മികച്ച ഒരുപിടി താരങ്ങൾ ആണ് അണി നിരക്കുന്നതു. ഈ വർഷം ഈദ് റിലീസ് ആയി ജൂൺ പതിനാലിന് നീരാളി തീയേറ്ററുകളിൽ എത്തും. ഏകദേശം പതിനൊന്നു കോടി രൂപ മുതൽ മുടക്കിൽ എടുത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഉടൻ എത്തും എന്നാണ് സൂചന. സന്തോഷ് തുണ്ടിയിൽ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത് സ്റ്റീഫൻ ദേവസ്സിയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.