മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി കൊണ്ട് നീരാളി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ഗംഭീര പ്രതികരണങ്ങൾ ആണ് നീരാളിയുടെ ആദ്യ മോഷൻ പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാഹസികതക്ക് മുൻതൂക്കം നൽകിയുള്ള ഒരു രംഗമാണ് മോഷൻ പോസ്റ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. അതോടു കൂടി ഏവരും വമ്പൻ ആവേശത്തിലാണിപ്പോൾ. വെറുമൊരു ത്രില്ലർ മാത്രമല്ല, അഡ്വെഞ്ചർ ത്രില്ലറാണ് നീരാളി എന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. അതുപോലെ തന്നെ മോഹൻലാലിൻറെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ടെന്നുള്ള സൂചനയും ഈ മോഷൻ പോസ്റ്ററിൽ നിന്ന് ലഭിക്കുന്നുണ്ട്.
ഒരു വലിയ മലയുടെ മുകളിൽ നിന്നും താഴേക്ക് വീഴാൻ പാകത്തിന് തൂങ്ങി നിൽക്കുന്ന ഒരു വണ്ടിയിൽ കയ്യിൽ തോക്കുമായി ഇരിക്കുന്ന മോഹൻലാലിൻറെ കഥാപാത്രത്തെയാണ് മോഷൻ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു വലിയ വെള്ളച്ചാട്ടത്തിനടുത്താണ് ഈ വാഹനം അപകടത്തിൽപെട്ടു താഴേക്ക് പതിക്കാറായി ഇരിക്കുന്നത്. ഏതായാലും മോഷൻ പോസ്റ്റർ ഗ്രാഫിക്സ് ഏവരുടെയും ശ്രദ്ധ നേടി കഴിഞ്ഞു. ഏകദേശം രണ്ടര കോടി രൂപയുടെ ഗ്രാഫിക്സ് ജോലികൾ ഈ ചിത്രത്തിന് വേണ്ടി ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ സണ്ണി ജോർജ് എന്ന ജെമ്മോളജിസ്റ്റിന്റെ കഥാപാത്രം ആണ് അവതരിപ്പിക്കുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നവാഗതനായ സാജു തോമസും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയുമാണ്. ബോളിവുഡിൽ നിന്നാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഏറെയും എന്നതും ശ്രദ്ധേയമാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.