കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും കരസ്ഥമാക്കിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം അഞ്ചു ഭാഷകളിൽ ആണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡ് പ്രതിസന്ധി കാരണം റിലീസ് ചെയ്യാൻ പറ്റാതെയിരിക്കുകയാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മരക്കാർ ഒടിടി റിലീസ് ആകുമോ എന്നുള്ള അഭ്യൂഹങ്ങളും ശ്കതമാണ്. തീയേറ്റർ അനുഭവം പ്രേക്ഷകർക്ക് നൽകുന്ന സിനിമ ആയതു കൊണ്ട് തന്നെയാണ് ഈ ചിത്രം ഇത്രയും വൈകിയും അണിയറ പ്രവർത്തകർ ഹോൾഡ് ചെയ്തു വെച്ചത്. എന്നാൽ ഇപ്പോഴും കേരളത്തിൽ തീയേറ്ററുകൾ തുറന്നിട്ടില്ല എന്ന് മാത്രമല്ല, ഇനി തുറന്നാൽ തന്നെ അമ്പതു ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുമുള്ളൂ. അങ്ങനെയുള്ള സാഹചര്യത്തിൽ മലയാളത്തിലെ മറ്റു ചില ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഒടിടി റിലീസ് ആയതു പോലെ മരക്കാരും പോകുമെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്.
ഇപ്പോഴിതാ, മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും കാരണം അത്ര വലിയ തുകയാണ് കേരളത്തിലെ തീയേറ്ററുകൾ ഈ ചിത്രം അവർക്കു കിട്ടാനായി നിർമ്മാതാവിന് നല്കിയിരിക്കുന്നതെന്നും വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് തീയേറ്റർ അസോസിയേഷൻ തലപ്പത്തുള്ള ലിബർട്ടി ബഷീർ. ഏതാണ്ട് നാൽപ്പതു കോടിയോളം രൂപയാണ് മരക്കാരിനു അഡ്വാൻസ് ആയി കേരളത്തിലെ തീയേറ്ററുകൾ നൽകിയിരിക്കുന്നത്. ഒരു മെഗാ ബ്ലോക്ക്ബസ്റ്റർ ആയ മലയാള ചിത്രത്തിന് ലഭിക്കുന്ന ആഗോള ഗ്രോസ് പോലും പലപ്പോഴും അത്രയും വരാറില്ല. നാൽപ്പതു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങൾ പോലും ഒരുപാട് ഇല്ല എന്നതും, ഉള്ളതിൽ തന്നെ പകുതിക്കു മുകളിൽ എണ്ണം മോഹൻലാൽ നായകനായ ചിത്രങ്ങളാണ് എന്നുള്ളതും ഇവിടെ ശ്രദ്ധേയമായ വസ്തുതയാണ്. ഇത്ര വലിയ അഡ്വാൻസ് തുക നൽകിയിരിക്കുന്നത് കൊണ്ട് തന്നെ, മരക്കാർ പോലെ ഒരു സിനിമ ഒടിടി റിലീസ് ആവില്ല എന്നാണു ലിബർട്ടി ബഷീർ പറയുന്നത്. കേരളത്തിലെ 250 ഓളം സ്ക്രീനുകൾ ആണ് മരക്കാർ ലഭിക്കാനായി പത്തും ഇരുപതും മുപ്പതും ലക്ഷം രൂപ വീതം അഡ്വാൻസ് നൽകി കാത്തിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.