മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്‍റെ സംവിധാനത്തിൽ എത്തിയ ഏറ്റവും പുതിയ സിനിമ ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ വിജയകരമായി പ്രദർശനം തുടരുന്നു.1980 കളിലും 90 കളിലും മികച്ച ചിത്രങ്ങൾ സമ്മാനിച്ച ആലപ്പി അഷറഫ് വലിയ ഒരിടവേളക്ക് ശേഷം ഒരുക്കിയ ഈ ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്..
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന മനോഹരമായ ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ ആലപ്പി അഷറഫ് അവതരിപ്പിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ പശ്ചാത്തലം ഇതിൽ ഉപയോഗിച്ചിരിക്കുന്നെ ഉള്ളുവെങ്കിലും ഇതൊരു രാഷ്ട്രീയം പറയുന്ന ചിത്രമല്ല. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെ കഥ മുന്നോട്ട് കൊണ്ട് പോകുന്ന ഈ ചിത്രത്തിൽ മാര്‍ഷല്‍ ആര്‍ടിസ്റ്റ് കൂടിയായ പുതുമുഖമായ നഹാലാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗത്തിലെ നായകനായി എത്തുന്നത്. ഗോപികാ ഗിരീഷ് നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും നിർണ്ണായക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിച്ചിരിക്കുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം രചിച്ചിരിക്കുന്നത് ടൈറ്റസ് ആറ്റിങ്ങലാണ്. അഫ്സൽ യൂസഫ്, കെ. ജെ. ആൻ്റണി, ടി. എസ്. ജയരാജ് എന്നിവർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബി.ടി.മണിയും എഡിറ്റിങ് ചെയ്തിരിക്കുന്നത് എൽ ഭൂമിനാഥനുമാണ്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.