ഈ വർഷം പുറത്തിറങ്ങിയ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് യുവ താരം ആസിഫ് അലിയുടെ അനുജൻ ആയ അസ്‌കർ അലി മലയാള സിനിമയിൽ നായകനായി അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട അസ്കറിന് ഇപ്പോൾ കൈ നിറയെ അവസരങ്ങൾ ആണ്. ബിനു എസ് സംവിധനം ചെയ്ത കാമുകി എന്ന ചിത്രം പൂർത്തിയാക്കിയ അസ്കറിന്റേതായി വരുന്ന മറ്റൊരു പുതിയ ചിത്രമാണ് ചെമ്പരത്തി പൂവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി എന്ന് മാത്രമല്ല മികച്ച പ്രേക്ഷക ശ്രദ്ധയും നേടുന്നുണ്ട്. നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രീം സ്ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, സക്കറിയ എന്നിവരാണ്. അലമാര എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ അദിതി രവി ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതുമൊരു പ്രത്യേകതയാണ്.
സന്തോഷ് അനിമ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് രാകേഷ് എ ആർ ആണ് ഗാനങ്ങളും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ആയ അരുൺ വൈഗ തന്നെ എഡിറ്റിംഗ് നിർവഹിക്കുന്ന ചെമ്പരത്തി പൂവ് എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്‌ഷനും ശ്രദ്ധ നേടുന്നുണ്ട്. ചങ്കു പറിച്ചു കയ്യിൽ കൊടുത്തപ്പോൾ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ക്യാപ്ഷൻ. ഒരു പ്രണയ ചിത്രമായി ഒരുങ്ങുന്ന ചെമ്പരത്തി പൂവ് ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോബിൾ ജേക്കബ് ആണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.