നവാഗതരെ അണിനിരത്തി ഹാജ മൊയ്നു സംവിധാനം ചെയ്ത സ്‌കൂൾ ഡയറീ റിലീസിന് എത്തുകയാണ്. പേര് സൂചിപ്പിക്കും പോലെ തന്നെ ചിത്രം ഒരു സ്‌കൂൾ പ്രധാന പശ്ചാത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള സ്നേഹവും ബന്ധവും എങ്ങനെ ആയിരിക്കണമെന്നും ചിത്രം ചർച്ച ചെയ്യുന്നു. ചിത്രം സാമൂഹിക പ്രതിബദ്ധത ഏറെയുള്ള വിഷയമാണ് ചർച്ചയാകുന്നത്. ഒരേ സമയം സാമൂഹിക പ്രതിബദ്ധതയിൽ ഊന്നി നിൽക്കുന്ന കഥ പറയുമ്പോഴും ചിത്രം സസ്പെൻസ് ഒട്ടും ചോരാതെയാണ് ഒരുക്കുന്നത്. നവാഗതരായ ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. അർച്ചന, യമുന, റിമ, ഇന്ദു തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി എത്തിയിരിക്കുന്നത്. ചിത്രത്തിന് ആശംസകളുമായി യുവതാരം അദിതി രവി കൂടി എത്തി.
ആദി, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങി ആദ്യ ചിത്രങ്ങളിലൂടെ തന്നെ ഏറെ ശ്രദ്ധേയയായ അദിതി രവിയാണ് ചിത്രത്തിന് അഭിനന്ദങ്ങളുമായി എത്തിയത്. ചിത്രത്തിന് എല്ലാവിധ വിജയാശംസകളും അദിതി രവി നേർന്നു. ചിത്രത്തിന് ആശംസകളുമായി ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് എത്തുന്നത്. നമിത പ്രമോദ് ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്ന് എത്തിയിരുന്നു. പ്രതീക്ഷ പുലർത്തുന്ന ഗാനങ്ങളും ട്രൈലെറുകളുമാണ് ഇതിനോടകം തന്നെ ചിത്രത്തിലേതായി പുറത്ത് വന്നത്. അതിനാൽ തന്നെ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ് ചിത്രം കാത്തിരിക്കുന്നത്. മസ്‌ക്കറ്റ് മൂവി മേക്കേഴ്സിന് വേണ്ടി അൻവർ സാദത്ത് നിർമ്മിച്ച ചിത്രം യുവാക്കൾക്ക് ആഘോഷമാക്കാൻ നാളെ തീയേറ്ററുകളിലേക്ക്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.