വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ചെയ്തു പ്രശസ്‌തനായ സംവിധായകനായ പ്രശാന്ത് വർമ്മ ഒരുക്കുന്ന പുതിയ ചിത്രം എത്തുകയാണ്. വീണ്ടും ഒരു സൂപ്പർ ഹീറോ ചിത്രവുമായി ആണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത്. തെലുങ്കു സിനിമയിലേക്ക് സോംബി ചിത്രം പരിചയപ്പെടുത്തിയതിനു പിന്നാലെ പ്രശാന്ത് വർമ്മ ഒരുക്കിയ സൂപ്പർ ഹീറോ ചിത്രമാണ് ഹനുമാൻ. തേജ സജ്ജ നായകൻ ആകുന്ന ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. ഉടനെ റിലീസ് ചെയ്യാൻ പാകത്തിന് ഈ ചിത്രം നിൽക്കവെയാണ് ഇതേ സംവിധായകൻ വീണ്ടും ഒരു സൂപ്പർ ഹീറോ സിനിമ പ്രഖ്യാപിച്ചത്. അധിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് സ്ട്രൈക്ക് പുറത്തിറക്കിയിരിക്കുന്നത് രാജമൗലി, റാം ചരൺ , ജൂനിയർ എൻ ടി ആർ എന്നിവർ ചേർന്നാണ് എന്നതാണ് അതിന്റെ പ്രത്യേകത. കല്യാൺ ദസരി എന്ന പുതുമുഖം നായകനായി എത്തുന്ന ഈ സൂപ്പർ ഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത് പ്രൈം ഷോ എന്റെർറ്റൈന്മെന്റ്സിൻ്റെ ബാനറിലാണ്.
ഇന്ത്യൻ പുരാണ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് മാർവെൽ, ഡിസി പോലെ ഒരു സിനിമാറ്റിക് യൂണിവേഴ്സിറ്റി ഒരുക്കാൻ ഉള്ള പദ്ധതിയിലാണ് പ്രശാന്ത് വർമ്മ എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രൈംഷോ എന്റർടൈൻമെൻറ്സിൻ്റെ ബാനറിൽ നിരഞ്ജൻ റെഡ്‌ഡി നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീമതി ചൈതന്യയാണ്. സംവിധായകൻ പ്രശാന്ത് വർമ്മ തന്നെയാണ് ഈ ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. ഹൈദരാബാദ് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സ്ക്രിപ്റ്സ് വില്ലെ എന്ന പ്രമുഖ ടീമാണ് ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിൽ സംവിധായകന് ഒപ്പമുള്ളത്. ദശരധി ശിവേന്ദ്ര ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗൗരി ഹരിയാണ്. എ സ് ദിനേശ്, ശബരി എന്നിവർ പി ആർ ഓ ആയി എത്തുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ആയി ആണ് പുറത്തു വരിക.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
This website uses cookies.