തന്റെ ആദ്യ ചിത്രം ആയ ഒരു അഡാർ ലൗ റിലീസ് ആകും മുന്പേ പ്രശസ്ത താരമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്. ഒമർ ലുലു സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന ഗാനമാണ് പ്രിയ വാര്യരെ ലോകം മുഴുവൻ പോപ്പുലർ ആക്കിയത്. ഇപ്പോഴിതാ ഈ നായിക ബോളിവുഡിലേക്ക് പോവുകയാണ്. പൂര്ണമായും യു.കെയില് ചിത്രീകരിക്കുന്ന ഒരു ബിഗ് ബജറ്റ് ഹിന്ദി ചിത്രത്തിലാണ് പ്രിയ നായികയാവുന്നത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് എന്ന സവിശേഷതയും ഉണ്ട്.
കംപ്ലീറ്റ് ആക്ടർ മോഹന്ലാലിനെ നായകനാക്കി, വർഷങ്ങൾക്കു മുൻപ് 19 മണിക്കൂര് കൊണ്ട് ചിത്രീകരിച്ച ഭഗവാന് എന്ന പരീക്ഷണ ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. അതിനു ശേഷം സദൃശ്യവാക്യം 24:29 എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന് അദ്ദേഹം ഏറെ പ്രശംസ നേടിയെടുത്തിരുന്നു. ഒരു അഡാര് ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്ഥ് ആണ് പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിനും ഛായാഗ്രഹണം നിര്വഹിക്കുന്നത്. എന്നാൽ ഈ ചിത്രത്തിലെ നായകനാരാണെന്നും മറ്റു വിവരങ്ങളും അണിയറ പ്രവര്ത്തകര് പുറത്തു വിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും ഏപ്രിലില് ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതീവ ഗ്ലാമറസ് ആയാണ് പ്രിയ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന സൂചനകളും ലഭിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
This website uses cookies.